പണ്ഡിതന്‍, വാഗ്മി, എഴുത്തുകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ ബഹുഭാഷാ വിദഗ്ധന്‍ തുടങ്ങിയ നിലകളില്‍ തന്റേതായ ഇടം സമൂഹത്തില്‍ പ്രതിഫലിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു പറവണ്ണ അബുല്‍ ബശീര്‍ കെ.പി.എ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ ജനിക്കുകയും തന്റെ പ്രാഗത്ഭ്യം കൊണ്ടും അത്യദ്ധ്വാനം കൊണ്ടും ഇച്ഛാശക്തികൊണ്ടും സമുന്നതനായിത്തീരുകയും ഒരു സമൂഹത്തിന്റെ സമുദ്ധാരണത്തിന് വേണ്ടി തന്റെ കഴിവുകളെല്ലാം വിനിയോഗിക്കുകയും ചെയ്ത യുഗസ്രഷ്ടാവായിരുന്നു മഹാനവര്‍കള്‍.
ജനനം, ജീവിതം
1898ല്‍ കുഞ്ഞവറാന്‍ മരക്കാരകത്ത് കമ്മത് ആലി, അയനിക്കാട് പറമ്പില്‍ കുട്ടിആയിശമ്മ എന്നിവരുടെ മകനായി പറവണ്ണയിലാണ് ജനിക്കുന്നത്. നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം അവിടെയുണ്ടായിരുന്ന ദര്‍സില്‍ ചേരുകയും പിന്നീട് ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ മണ്ണാര്‍ക്കാട് ദര്‍സിലും ശേഷം കൂട്ടായി ബാവ മുസ്‌ലിയാരുടെ കൂട്ടായി ദര്‍സിലും പഠനം പൂര്‍ത്തിയാക്കി. ശേഷം വെല്ലൂര്‍ ലത്വീഫിയ്യ അറബിക് കോളേജില്‍ ഒരു വര്‍ഷവും ബാഖിയാതില്‍ മൂന്ന് വര്‍ഷവും ഉപരി പഠനം പൂര്‍ത്തിയാക്കി. ബാഖവിയായി കേരളത്തിലെത്തിയത് മുതല്‍ വിദ്യാഭ്യാസ സാമൂഹിക നവോത്ഥാന മേഖലയില്‍ നവനവങ്ങളായ ചിന്തകളും പ്രവര്‍ത്തനങ്ങളുമായി മുേറുകയായിരുന്നു.
ജ്ഞാനപ്രസരണത്തില്‍ ദര്‍സ് രംഗം സജീവമായിരുന്ന അക്കാലത്ത് പുളിക്കല്‍, പെരിങ്ങത്തൂര്‍, പറമ്പത്ത്, പരപ്പനങ്ങാടി, താനൂര്‍, വാഴക്കാട് എിവടങ്ങളില്‍ നീണ്ട കാലം മുദരിസായി പ്രശോഭിച്ചു. സൂഫിവര്യന്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, സമസ്ത പ്രസിഡന്റായിരുന്ന കെ.കെ അബൂബക്ര്‍ ഹസ്രത്, കക്കോവ് എ.പി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എ.പി ഇബ്രാഹീം മുസ്‌ലിയാര്‍ ചെമ്മലശ്ശരി, ജാമിഅ നൂരിയ്യ പ്രിന്‍സിപ്പളായിരുന്ന കെ.കെ അബ്ദുല്ല മുസ്‌ലിയാര്‍ കരുവാരക്കുണ്ട് തുടങ്ങിയവര്‍ ആ ഗുരുമുഖത്ത് നിന്ന് ജ്ഞാനം പകര്‍ത്തിയ ശിഷ്യരില്‍ പ്രമുഖരാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നത നേതാവായി സമൂഹത്തിന് സാരഥ്യം വഹിക്കുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിക്കാനും, വിദ്യാഭ്യാസ ബോര്‍ഡിലൂടെ വിജ്ഞാന പ്രസരണത്തിന് അവസരം സൃഷ്ടിക്കുവാനും മഹാനവര്‍കള്‍ക്ക് സാധിച്ചു. ചെറുപ്പത്തില്‍ പ്രത്യേക ട്യൂഷനിലൂടെ ഇംഗ്ലീഷ് ഭാഷയും പിന്നീട് അറബി, ഉര്‍ദു, തമിഴ്, ഫാരിസി ഭാഷകള്‍ വശമുണ്ടായിരുന്ന അദ്ദേഹം പരിണതപ്രജ്ഞനായ എഴുത്തുകാരന്‍ കൂടിയായിരുന്നു.
ഒരു പ്രതിഭയുടെ വളര്‍ച്ചക്ക് പിന്നില്‍ വര്‍ത്തിക്കുന്ന നിരവധി ഘടകങ്ങളില്‍ പ്രധാനമാണ് ഗുരുനാഥന്‍. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ കരിക്കുലം സിസ്റ്റം കൊണ്ട് വന്ന ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ ശിക്ഷണത്തില്‍ വളര്‍ന്നത് കൊണ്ട് തന്നെ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ക്ക് കേരളീയ പശ്ചാതലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ ചെറുതല്ലാത്ത സംഭാവനകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
നവോത്ഥാന ചിന്തകന്‍
ഇരുപതാം നൂറ്റാണ്ടു കണ്ട നവോത്ഥാന നായകരില്‍ മുന്‍ നിരയിലാണ് മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരുടെ സ്ഥാനം. പഠന കാലം മുതലേ ഈ മേഖലയില്‍ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ബാഖിയാതില്‍ പഠിക്കു കാലത്ത് മലയാളികള്‍ക്ക് ആദ്യമായി സാഹിത്യസമാജം രൂപീകരിച്ചതും അതിന്റെ പ്രഥമ പ്രസിഡന്റായി നിയമിതനായതും അദ്ദേഹമാണ്. ബാഖവി ബിരുദം നേടിയ ശേഷം നാട്ടിലെത്തി ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചു. 1928ല്‍ നാട്ടില്‍ ദര്‍സിന് വേണ്ടി ജുമുഅത്ത് പള്ളിക്ക് സമീപം മദ്‌റസതുൂരിയ്യ സ്ഥാപിക്കുകയും ആദ്യം ഒരു വര്‍ഷം വേതനരഹിതമായി അവിടെ ദര്‍സ് നടത്തുകയും ചെയ്തു. ഇരു നില കെട്ടിടത്തില്‍ ഒന്നാം നിലയില്‍ ദര്‍സ് ഹാളും,ലൈബ്രറിയും ഉസ്താദുമാരുടെ റൂമും, രണ്ടാം നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവുമാണുണ്ടായിരുത്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മദ്രസകള്‍ സ്ഥാപിതമാകുന്നതിന് മുമ്പ് തന്നെ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സ്വന്തം നാട്ടില്‍ മദ്‌റസതുല്‍ ബനാത് എന്ന നാമത്തില്‍ മദ്രസ സ്ഥാപിക്കുകയും പെകുട്ടികള്‍ക്ക് പ്രത്യേകം സിലബസ് നിര്‍മ്മിച്ച് പഠനം ആരംഭിക്കുകയും ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ മദ്രസകള്‍ക്ക് അംഗീകാരം നല്‍കാന്‍ തുടങ്ങിയപ്പോള്‍ രണ്ടാം മദ്രസയായി അംഗീകരിക്കപ്പെട്ടത് മദ്‌റസതുല്‍ബനാത് ആയിരുന്നു.
സമസ്തയുടെ മദ്രസകളില്‍ പഠിപ്പിക്കുവാനുള്ള പുസ്തകങ്ങള്‍ ആദ്യകാലങ്ങളില്‍ തയ്യാറാക്കിയിരുന്നതും പരിശോധനയും പരീക്ഷയും നടത്തിയിരുന്നതും അധ്യാപകര്‍ക്ക് ട്രൈനിംഗ് നല്‍കുകയും ചെയ്തിരുന്നത് ഉസ്താദ് തെയായിരുന്നു. 1951ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കപ്പെടുമ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി പറവണ്ണ ഉസ്താദിനെ നിയമിക്കുന്നതില്‍ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. വിദ്യാഭ്യാസ രംഗത്തും സംഘടനാ രംഗത്തും തന്റെ ദീര്‍ഘ വീക്ഷണത്തില്‍ രൂപപ്പെടുത്തിയ പദ്ധതികള്‍ അദ്ദേഹത്തിന്റെ കാലശേഷവും സമ്പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ആര്‍ക്കും സാധ്യമായിട്ടില്ലെന്ന് മര്‍ഹൂം എം.എം ബശീര്‍ മുസ്‌ലിയാര്‍ അനുസ്മരിക്കുമായിരുന്നത്രെ.
മികച്ച പ്രഭാഷകനും തൂലികക്കുടമയുമായ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പുത്തന്‍ വാദികളുടെ പേടിസ്വപ്നം കൂടിയായിരുന്നു. പ്രൗഢമായ വിഷയങ്ങള്‍ അയത്‌നലളിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് വേറെത്തെയായിരുന്നു. എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും പുത്തന്‍ ചിന്തകളിലേക്ക് തെിമാറിയവരെ തിരികെക്കൊണ്ടുവരാന്‍ സാധിച്ച പണ്ഡിതപ്രതിഭയാണ് പറവണ്ണ ഉസ്താദ്. 1945 ആഗസ്റ്റ് ഒന്നാം തിയ്യതിക്ക് ചേര്‍ന്ന മുശാവറ യോഗത്തില്‍ സമസ്തക്ക് കീഴില്‍ അറബിമലയാളത്തിലും, മലയാളത്തിലും മാസിക പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിക്കുകയും പറവണ്ണയെ പത്രാധിപരായി തിരഞ്ഞെടുക്കുകയും ചെയ്തു. നൂറുല്‍ഇസ്‌ലാം എന്ന പേരില്‍ സ്വന്തമായി പ്രസിദ്ധീകരിച്ചിരുന്ന മാസികയിലും അല്‍ബയാനിലും അദ്ദേഹത്തിന്റെ പഠനലേഖനങ്ങള്‍ വന്നിട്ടുണ്ട്. ബിദഇകള്‍ക്കെതിരെ സുന്നീ സമൂഹത്തിന് രേഖകള്‍ വെച്ച് സംവദിക്കാന്‍ ഈ ലേഖനങ്ങള്‍ ഏറെ സഹായകമായിരുു. അറബി, ഉര്‍ദു, ഇംഗ്ലീഷ്, തമിഴ്, ഫാരിസി ഭാഷകള്‍ കൈകാര്യം ചെയ്തിരു അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
സമസ്തയുടെ നായകന്‍
സമസ്തയുടെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമപ്രസിഡന്റുമായി സമൂഹത്തിന് നേതൃത്വം നല്‍കിയ പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്ഥാനത്തിന് സഞ്ചാരദിശ നിര്‍ണ്ണയിച്ച് കൊടുത്ത പ്രമുഖനാണ്. കാര്യവട്ടം സമ്മേളനത്തില്‍ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാണ് പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സമസ്തയുടെ നേതൃരംഗത്തേക്ക് കടുവത്. സമസ്തയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമമാക്കുന്നതിന്റെ ഭാഗമായി ആ യോഗത്തില്‍ രൂപീകരിക്കപ്പെട്ട ഇശാഅത് കമ്മിറ്റിയുടെ കവീനറായും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം തന്നെ. 1951ല്‍ നടന്ന വടകര സമ്മേളനത്തില്‍ വെച്ച് ചേര്‍ മുശാവറ യോഗത്തിലാണ് അദ്ദേഹം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ക്ക് ഈ സമ്മേളന വേദി സാക്ഷിയായി. പറവണ്ണ ഉസ്താദ് കവീനറായി തിരഞ്ഞെടുക്കപ്പെട്ട സമിതി മുന്‍കൈയ്യെടുത്ത് വിളിച്ച് ചേര്‍ത്ത വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ യോഗമാണ് ബോര്‍ഡിന്റെ പ്രഥമ നിര്‍വ്വാഹക സമിതി.
1954 ഫെബ്രുവരി 6ന് താനൂരില്‍ നടന്ന മുശാവറ യോഗത്തില്‍ സമസ്തക്ക് കീഴില്‍ ഉത കോളേജ് വേണമെന്ന ആലോചന വരികയും അതിന് വേണ്ടി ഇസ്‌ലാഹുല്‍ഉലൂം അറബിക് കോളേജ് അതിന്റെ മാനേജിംഗ് കമ്മിറ്റിയില്‍ നിന്ന് ഏറ്റെടുക്കാന്‍ നിയമിച്ച സമിതിയുടെ കവീനറും സ്ഥാപനം തുടങ്ങിയപ്പോള്‍ അതിന്റെ മാനേജറും പറവണ്ണ ഉസ്താദായിരുു.
ഒരേ സമയം സമസ്തയുടെ ജനറല്‍ സെക്രട്ടറി, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, ഇസ്‌ലാഹുല്‍ഉലൂം മാനേജര്‍, അല്‍ബയാന്‍ പത്രാധിപര്‍, എന്നീ മേഖലയില്‍ സേവനം ചെയ്യാന്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത് തന്റെ കഴിവുകള്‍ക്കുള്ള സാക്ഷ്യമാണ്. അനാരോഗ്യം കാരണം 1957 ഫെബ്രുവരിയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ ഈ പദവികളെല്ലാം ഒഴിഞ്ഞ പറവണ്ണയുടെ സ്ഥാനത്തേക്ക് വ്യത്യസ്ഥ പ്രമുഖരാണ് നിയോഗിക്കപ്പെട്ടത്. സമസ്ത സെക്രട്ടറിയായി മഹാനായ ശംസുല്‍ഉലമയും, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി അയിനിക്കാട് പി. ഇബ്രാഹീം മുസ്‌ലിയാരും, അല്‍ബയാന്‍ പത്രാധിപരായി കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും ഇസ്‌ലാഹുല്‍ഉലൂം മാനേജറായി കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.
പറവണ്ണ ഉസ്താദും ഇസ്‌ലാഹുല്‍ഉലൂമും
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഇസ്‌ലാഹുല്‍ഉലൂം അറബിക് കോളെജിന് നേതൃത്വം നല്‍കുകയും സ്ഥാപനത്തില്‍ ദര്‍സ് നടത്തുകയും ചെയ്ത പണ്ഡിത നിരയില്‍ പ്രധാനിയാണ് പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്ലിയാര്‍. 1954ല്‍ ഇസ്‌ലാഹുല്‍ഉലൂം സമസ്തയുടെ കീഴില്‍ വന്നപ്പോള്‍ അതിന്റെ ആദ്യ മാനേജറായത് ഉസ്താദായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തിന്റെ മരാമത്ത് പണികള്‍ നടത്തുകയും വരുമാനമാര്‍ഗ്ഗങ്ങളായിരു വാടക മുറികള്‍ നാക്കുകയും ചെയ്തു.
ഉസ്താദ് മാനേജറാകുമ്പോള്‍ ഖുതുബി മുഹമ്മദ് മുസ്‌ലിയാരായിരുന്നു സ്ഥാപനത്തില്‍ സ്വദര്‍ മുദരിസായിരുന്നത്. ഐനിക്കാട് പി. ഇബ്രാഹീം മുസ്‌ലിയാരും, പയ്യോളി കെ. അബ്ദുല്‍ അസീസ് മുസ്‌ലിയാരും, നാദാപുരം കെ. നാസറുദ്ദീന്‍ അലി മുസ്‌ലിയാരും സഹ അധ്യാപകരുമായിരുന്നു. അല്ലാമാ ഖുതുബി തങ്ങള്‍ക്ക് ശേഷം പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സ്വദര്‍ മുദരിസായും നിയമിതനായി.
കേരളത്തില്‍ നിന്ന് ബിദ്അത്തിനെ കച്ചകെട്ടിക്കുതില്‍ വലിയ സ്ഥാനം വഹിച്ച പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരെ മലബാറിലേക്ക് കൊണ്ട് വന്നതും സമസ്തക്കും ഇസ്‌ലാഹുല്‍ഉലൂമിനും അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കുതിലും പിന്നില്‍ പ്രവര്‍ത്തിച്ചതും പറവണ്ണ ഉസ്താദായിരുന്നു. തെക്കന്‍ ജില്ലകളിലേക്ക് മതപ്രഭാഷണത്തിന് പോയ പറവണ്ണ, ആ ഭാഗത്ത് ബിദഇകള്‍ക്കെതിരെ പടവാളേന്തു പതിയെക്കുറിച്ചറിയുകയും പണ്ഢിതരോട് ചര്‍ച്ച ചെയ്ത് ഇങ്ങോട്ട് ക്ഷണിച്ച് ടെലഗ്രാം ചെയ്യുകയാണുണ്ടായത്. പറവണ്ണ ഉസ്താദിന്റെ മകനും ആഫ്രിക്കന്‍ നാടുകളില്‍ പ്രബോധന മേഖലയില്‍ വര്‍ത്തിക്കുകയും ചെയ്തിരു ഡോ. ബഷീര്‍ മുസ്‌ലിയാര്‍ പതിയുടെ പ്രധാന ശിഷ്യനായിരുന്നു.
കുടുംബം
മൗലാനാ പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ക്ക് കുത്തകത്ത് പൊയില്‍ ആയിശുമ്മ എന്ന ഭാര്യയില്‍ ആറ് ആമക്കളും ആറ് പെമക്കളുമാണുണ്ടായിരുത്. ഖാസിം ബാഖവി, അബ്ദുറഹീം മുസ്‌ലിയാര്‍, ഡോ. ബശീര്‍ മൗലവവി, മുഹമ്മദലി, അബ്ദുല്‍ഗഫാര്‍മൗലവി, ഉമര്‍ എന്നിവരാണ് ആമക്കള്‍.
പറവണ്ണ ഉസ്താദിന്റെ മക്കളില്‍ വിശ്വവിഖ്യാതനാണ് ഡോ. ബശീര്‍ മുഹ്‌യിദ്ദീന്‍. പിതാവില്‍ നിന്നും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരില്‍ നിന്നും അബ്ദുല്‍ഖാദിര്‍ ഫള്ഫരിയില്‍ നിന്നും പഠനം നേടി വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടിയതിന് ശേഷം ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൈറോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉപരി പഠനം പൂര്‍ത്തിയാക്കി, സൗദിയിലെ ദാറുല്‍ഇഫ്തയുടെ നേതൃത്വത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്താന്‍ നിയോഗിതനായ ആദ്യ ഇന്ത്യക്കാരനായ അദ്ദേഹം ഭൂഘണ്ഢാതിര്‍ത്തികള്‍ ഭേദിച്ചവനായിരുന്നു.
ഇന്ത്യന്‍ ഭാഷകളില്‍ അഗ്രഗണ്യനായതോടൊപ്പം, ഇംഗ്ലീഷ്, ആഫ്രിക്കന്‍ ഭാഷകളിലും അദ്ദേഹം നൈപുണ്യം നേടുകയും ഗ്രന്ഥരചന നടത്തുകയും ചെയ്തു. ഹൗസ, യൂര്‍ബ തുടങ്ങി ആഫ്രിക്കന്‍ ഭാഷകളില്‍ നിരവധി ഗ്രന്ഥങ്ങളും ഖുര്‍ആന്‍ പരിഭാഷകളും രചിച്ച അദ്ദേഹത്തിന് 'ഖുര്‍ആന്‍ ദി ലിവിംഗ് ട്രൂത്ത്' എ വിശ്വ വിഖ്യാതമായ ഇംഗ്ലീഷ് വ്യാഖ്യാനവുമുണ്ട്. ജീവിതം മുഴുവനും ഇല്‍മിനും സമൂഹ സേവനത്തിനും മാറ്റി വെച്ച പിതാവിനെ പ്പോലെ ജീവിച്ച മകനായിരുു ബഷീര്‍മുഹ്‌യിദ്ദീന്‍ മൗലവി.
വലിയ പണ്ഡിതനും ചിന്തകനുമൊക്കെ ആയിരുന്നിട്ടും കുടുംബാംഗങ്ങളോടും ശിഷ്യരേരോടുമൊക്കെ വലിയ സ്‌നേഹത്തിലും മമതയിലും വര്‍ത്തിക്കുവരായിരുന്നു പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍. പ്രഭാഷണത്തിന് വേണ്ടി ത െക്ഷണിക്കാനെത്തുന്നവര്‍ക്കും ഭക്ഷണം നല്‍കുവാനും പ്രഭാഷണത്തിന് കൂടെപ്പോരു വിദ്യാര്‍ത്ഥിക്ക് പരിഗണന നല്‍കുവാനും ആ വലിയ മനുഷ്യന്റെ മനസ്സ് വിശാലമായിരുന്നു. 1957 ജൂ 28ന് (ദുല്‍ഖഅ്ദ 29) ആ മഹാമനീഷി അല്ലാഹുവിലേക്ക് മടങ്ങുകയുണ്ടായി.
Post a Comment