ആഫ്രിക്കന്‍ വന്‍കരയുടെ വടക്ക്കിഴക്കേ മൂലയില്‍ വടക്ക് മെഡിറ്ററേനിയന്‍ കടല്‍, കിഴക്ക് ചെങ്കടല്‍, വടക്ക് കിഴക്ക് ഫിലസ്ത്വീന്‍, ഇസ്‌റാഈല്‍, പടിഞ്ഞാറ് ലിബിയ, തെക്ക് സുഡാന്‍ എന്നിവ അതിരുകളായി നിലകൊള്ളുന്ന പ്രമുഖ അറബ് രാജ്യമാണ് ഈജിപ്ത്. നൈലിന്റെ ദാനമെന്നും, സംസ്‌കാരങ്ങളുടെ തൊട്ടിലെന്നും അറിയപ്പെടുന്ന ഈജിപ്ത്  നിരവധി ചരിത്രസംഭവങ്ങളുടെ രംഗവേദിയാണ്. ജലസമൃദ്ധമായി ഒഴുകിക്കൊണ്ടിരിക്കുന്ന നൈലിന്റെ തീരത്താണ് പൗരാണിക നദീതട സംസ്‌കാരങ്ങളിലൊന്നായ നൈല്‍ നദീതടസംസ്‌കാരം(ഈജിപ്ഷ്യന്‍ സംസ്‌കാരം) ഉടലെടുത്തത്.  സംസ്‌കാരികമായ ഈ മുന്നേറ്റത്തോടൊപ്പം വൈജ്ഞാനികമായ നിംന്നോതികളും ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ ദര്‍ശിക്കാം. വിശ്വപ്രസിദ്ധ സര്‍വ്വകലാശാലകളും മതപഠനകേന്ദ്രങ്ങളും നിലനില്‍ക്കുന്ന ഈജിപ്തില്‍ ദാര്‍ശനികചിന്തകരും സാഗരസമാനരായ പണ്ഡിതരും ജന്‍മമെടുത്തിട്ടുണ്ട്. മാത്രവുമല്ല, നിരവധി പണ്ഡിതശ്രേഷ്ഠര്‍ക്ക് ജീവിക്കാന്‍ അനുസൃതമായ കുടുംബസാഹചര്യമൊരുക്കിയ പണ്ഡിതകുടുംബങ്ങളേയും ഈജിപ്തില്‍ കാണാം.
പലവിധ രാഷ്ട്രീയ കേളികള്‍ക്കും ഈജിപ്ത് കളമായിട്ടുണ്ടെങ്കിലും അവിടെ ഭരിച്ചവരൊക്കെ തങ്ങളുടെ ജനത വൈജ്ഞാനികമായും സാംസ്‌കാരികമായും അത്യുന്നതരാവണമെന്ന ബോധമുള്ളവരും അതിന് വേണ്ടി പ്രയത്‌നിക്കുന്നവരുമായിരുന്നു. അത്‌കൊണ്ടാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈജിപ്ത് വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രമായി മാറിയത്. അവിടെ ഉയര്‍ന്ന വൈജ്ഞാനിക കേന്ദ്രങ്ങളും അവ ലോകത്തിനു സമര്‍പ്പിച്ച പണ്ഡിത കേസരികളും അവര്‍ ഇവിടം ഇട്ടേച്ച് പോയ ഗ്രന്ഥങ്ങളും സംഭാവനകളും തന്നെയാണ് ഇതിന്റെ ഒന്നാമത്തെ തെളിവ്. ഇത്രയും ഉന്നതമായ വൈജ്ഞാനിക സംസ്‌കാരിക മുന്നേറ്റത്തിന് ഈജിപ്ത് കേന്ദ്രമായതിനു പിന്നില്‍ ഒരുപാട് കാരണങ്ങള്‍ കണ്ടെത്താനാവും. ഒന്നാമതായി ഈജിപ്തിലെ ഭരണാധികാരികള്‍ക്കുണ്ടായിരുന്ന ഉന്നത സംസ്‌കാരവും ഔന്നത്യവും വൈജ്ഞാനിക പ്രേമവും തന്നെ. ഇതവരെ വൈജ്ഞാനിക വിസ്‌ഫോടനങ്ങള്‍ക്ക് വഴിതുറന്നു കൊടുക്കുവാന്‍ പ്രേരിപ്പിച്ചു. പാശ്ചാത്യ-പൗരസ്ത്യനാടുകളില്‍ നിന്ന് ഈജിപ്തില്‍ കുടിയേറി പാര്‍ത്തതാണ് രണ്ടാമതൊരു കാര്യം. അക്രമികളായ ഭരണാധിപരുടെ ക്രൂരതകളില്‍ നിന്ന് അഭയം തേടിയും വിജ്ഞാന സമ്പാദനം ലക്ഷ്യം വെച്ചും കുടിയേറിയവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ തന്നെ അവിടം വിജ്ഞാനത്തിന്റെ കളിത്തൊട്ടിലായിരുന്നുവെന്നും ആ യാഥാര്‍ത്ഥ്യം ഇന്നും നിലനില്‍ക്കുന്നെന്നും ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കറിയുന്ന യാഥാര്‍ത്ഥ്യമാണ്.
മതപഠനകേന്ദ്രങ്ങള്‍
വൈജ്ഞാനിക പ്രസരണത്തില്‍ പള്ളികള്‍ നിര്‍വഹിച്ച പങ്ക് ചരിത്രം വിസ്മരിക്കില്ല. ഈജിപ്തിന്റെ കാര്യവും അങ്ങനെത്തന്നെ. പള്ളികളാണ് അവിടെയും വൈജ്ഞാനിക പ്രചരണത്തിന്റെ പ്രാഥമിക കേന്ദ്രങ്ങളായി വര്‍ത്തിച്ചത്. അംറ് ബ്‌നുല്‍ ആസ്വ്(റ) ആണ് ആദ്യമായി അവിടെ പള്ളി നിര്‍മിച്ചത് . ജാമിഉ അംറിബിനില്‍ ആസ്വ് എന്ന പേരില്‍ കൈറോവിന്റെ പ്രാന്തപ്രദേശമായ ഫുസ്ഥാഥില്‍ ഇന്നും അത് തലയുയര്‍ത്തി നില്‍ക്കുന്നു. ഹിജ്‌റ 133ല്‍ ഫുസ്ഥാഥ് പട്ടണത്തിന്റെ വടക്കു ഭാഗത്തു ഇറാഖില്‍ നിന്ന് സൈന്യവുമായി വന്ന അബ്ദുല്ലാഹിബ്‌നു അലിയ്യി ബ്‌നി അബ്ദില്ലാഹി ബ്‌നി അബ്ബാസ് തമ്പടിക്കുകയും വീടുകള്‍ നിര്‍മിച്ചു താമസിക്കുകയും അവിടം ജാമിഉല്‍ അസ്‌കര്‍  (പട്ടാളപ്പള്ളി) എന്ന പേരില്‍ അറിയപ്പടുകയുംചൈതു. അവരവിടെ നിര്‍മിച്ച പള്ളിയാണ് ഈജിപ്തിലെ രണ്ടാമത്തെ ജുമുഅത്ത് പള്ളി. അതിനു ശേഷം ഈജിപ്തില്‍ നിരവധി പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെ നിര്‍മ്മിക്കപ്പെട്ട പള്ളികളെക്കുറിച്ച് ചരിത്രകാരന്‍മാരായ ഇമാം സുയൂഥി(റ)യും മഖ്‌രീസിയും രേഖപ്പെടുത്തുന്നുണ്ട്.
ഈ പള്ളികള്‍ നിസ്‌കാര സമയം തുറന്ന് മറ്റു സമയങ്ങളില്‍ താഴിട്ടു പൂട്ടിയിടപ്പെടുകയായിരുന്നില്ല. മറിച്ച് അവയുടെ കവാടങ്ങള്‍ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥി സമൂഹത്തിനു മുന്നില്‍ മലര്‍ക്കേ തുറക്കപ്പെട്ടു കിടക്കുകയായിരുന്നു. ഈ പള്ളികള്‍ നമസ്‌കാരങ്ങള്‍ക്ക് വേദിയായത് പോലെ രാഷ്ട്രീയ ഉപദേശങ്ങള്‍ക്കും വിധി നിര്‍വ്വഹണത്തിനും വ്യവഹാര വിസ്താരങ്ങള്‍ക്കും വിജ്ഞാന ചര്‍ച്ചകള്‍ക്കും വേദികളായി. ഈജിപ്തില്‍ ഉയര്‍ന്നുവന്ന ചില മതപഠനശാലകളെ നമുക്ക് പരിചയപ്പെടാം.
ജാമിഉല്‍അസ്ഹര്‍.
ഫാത്തിമീ ഭരണാധികാരി അല്‍ മുഇസ്സു ലി ദീനില്ലാഹിയുടെ സേനാനായകനായിരുന്ന ജൗഹറുസ്സ്വിഖില്ലി, അല്‍ഖാഹിറ പട്ടണം നിര്‍മിച്ചതിനു ശേഷം സുന്നീ വിശ്വാസാദര്‍ശങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന തദ്ദേശീയരുമായി പ്രശ്‌നങ്ങളുണ്ടാവാതെ തങ്ങളുടെ ശിയാ വിശ്വാസാചാരങ്ങള്‍ നിര്‍വഹിക്കുന്നതിന് കൈറോയില്‍ ഒരു പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചു. ഹിജ്‌റ. 359 (971 ക്രി.) റമളാന്‍ 14-നു ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹിജ്‌റ 361-ല്‍ റമളാന്‍ 7-നു നിസ്‌കാരം തുടങ്ങി. ഇതാണ്  അല്‍ജാമിഉല്‍ അസ്ഹര്‍. പിന്നീടിത് ലോകത്തിലെ ഏറ്റവും  പുരാതനവും പ്രശസ്തവുമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയായി മാറി. ഹിജ്‌റ 378-ല്‍ (ക്രി. 988) ഖലീഫ അസീസ് ബില്ലാഹിയുടെ മന്ത്രിയായിരുന്ന യഅ്ഖൂബ് ബ്‌നു കില്ലിസാണ് ഖലീഫയുമായി ചര്‍ച്ച ചെയത് പള്ളി ഒരു മതവിജ്ഞാന കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്. പിന്നീട് കടന്നു വന്ന മുഴുവന്‍ ഫാത്വിമീ ഭരണാധികാരികളും ഈ വിജ്ഞാന കേന്ദ്രത്തിലേക്ക് ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുവാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോയി.
ഫാത്വിമി ഖലീഫ അസീസാണ് ആദ്യമായി അല്‍ അസ്ഹറിനു സമീപത്ത് കര്‍മശാസ്ത്ര പണ്ഡിതര്‍ക്കായി ഒരു ഭവനം നിര്‍മിച്ചത്. തുടക്കത്തില്‍ ഇതില്‍ മുപ്പത്തി അഞ്ച് ഫഖീഹുമാരാണ് താമസിച്ചിരുന്നത്. ഇതോടനുബന്ധിച്ച് പിന്നീട് ദാറുല്‍ ഹിക്മ എന്ന അനുബന്ധ സ്ഥാപനം ഹാകിം നിര്‍മിക്കുകയുണ്ടായി. ഇവര്‍ക്കു വേണ്ട സുഭിക്ഷമായ ഭക്ഷണവും മറ്റും യഅ്ഖൂബ് ബ്‌നു കില്ലിസ് ഏര്‍പാട് ചെയ്തുകൊടുത്തു. അല്‍ അസ്ഹറിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ട ഭക്ഷണചെലവിനും മറ്റും ധാരാളം സ്ഥലങ്ങള്‍ വഖ്ഫായി നീക്കിവെച്ചിരുന്നു. അല്‍ അഹ്ബാസ് എന്നാണ് അവ അറിയപ്പെട്ടിരുന്നത്. ഇതിലൂടെയല്ലാതെ മറ്റു  വരുമാന മാര്‍ഗങ്ങളും അസ്ഹറിനുണ്ടായിരുന്നു. ഫാത്വിമികളുടെ കാലത്ത് പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറിയ അല്‍അസ്ഹര്‍, ഹി. 567 ല്‍ അവര്‍ക്ക് ശേഷം വന്ന അയ്യൂബികളുടെ കാലത്ത് അവഗണിക്കപ്പെടുകയുണ്ടായി.
പതനം കാത്തുനിന്ന അസ്ഹര്‍ കെട്ടിടങ്ങളെ മംലൂക്ക് സുല്‍ത്താന്മാര്‍ പുതുക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു. മംലൂക്ക് ഭരണാധികാരി  ളാഹിര്‍ബേബറസിന്റെ ഗവര്‍ണര്‍ ഇസ്സുദ്ദീന്‍ അയിദമുര്‍ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കുകയും സ്ഥാപനത്തിന്റെ അന്യാധീനപ്പെട്ട സ്വത്തുക്കള്‍ വീണ്ടെടുക്കുകയും ചെയ്തു. മംലൂക്ക് ഭരണകാലത്ത് നിരവധി അനുബന്ധ സ്ഥാപനങ്ങള്‍ നിര്‍മിക്കപ്പെട്ടതോടെ അസ്ഹര്‍, സമുന്നത നിലവാരത്തിലേക്കുയര്‍ന്നു.
ഹിജ്‌റ എട്ടാം നൂറ്റാണ്ടു മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അസ്ഹറിലേക്ക് വിദ്യാര്‍ഥികള്‍ ഒഴുകാന്‍ തുടങ്ങി. മംലൂക്ക് ഭരണത്തില്‍ പ്രശസ്ത പണ്ഡിതരുടെ സേവനം കൊണ്ടും അല്‍ അസ്ഹര്‍ അലങ്കൃതമായി. ഇമാം നുവൈരി(മരണം- 732), ഇബ്‌നു മന്‍ളൂര്‍(മ. 761), ഖല്‍ഖശന്‍ദി(മ. 821), മഖ്‌രീസി(മ. 845), ഇബ്‌നു ഹജരില്‍ അസ്ഖലാനി(മ. 852), സഖാവി(മ. 902), ഇമാം സുയൂഥി(മ. 911) എന്നിവര്‍ അവരില്‍ ചിലരാണ്. 784-ല്‍ ഈജിപ്ത് സന്ദര്‍ശിച്ച ഇബ്‌നു ഖല്‍ദൂന്‍ അസ്ഹറില്‍ പഠിപ്പിച്ചിരുന്നതായി ഗ്രന്ഥങ്ങളിലുണ്ട്. മൊത്തത്തില്‍ മംലൂക്ക് ഭരണകാലം അസ്ഹറിന്റെ സുവര്‍ണഘട്ടമായിരുന്നെന്ന് വിശേഷിപ്പിക്കാം.
ഉസ്മാനി ഭരണകാലത്ത് (923-1213/ ക്രി:1517-1798) ഈജിപ്തിലെ അവരുടെ ഖിദൈവി (ഗവര്‍ണര്‍)മാര്‍ അസ്ഹറിന്റെ പുരോഗതിക്ക് സഹായകമായ നിലപാട് സ്വീകരിച്ചു.അവര്‍ വിദ്യാലയത്തിന്റെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടുകയോ പാഠ്യപദ്ധതി തിരുത്താന്‍ സമ്മര്‍ദം ചെലുത്തുകയോ തുര്‍ക്കിഭാഷക്കും സാഹിത്യത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തില്ല. ഗോളശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതശാസ്ത്രം, ജീവശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങിയ ശാസ്ത്രശാഖകള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിച്ചത് ഉസ്മാനികളുടെ കാലത്താണ്.
ശൈഖുല്‍ അസ്ഹറിനെ നിയമിക്കുന്ന സമ്പ്രദായം തുടങ്ങിയത് ഉസ്മാനികളാണ്. പണ്ഡിതന്മാരുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരമായിരുന്നു ഈ നിയമനം. ഫാത്വിമികളുടെ കാലത്ത് അസ്ഹറിന്റെ മേല്‍നോട്ടം നടത്തിയിരുന്ന വ്യക്തി അല്‍ മുശ്‌രിഫ് എന്നും മംലൂക്കുകളുടെ കാലത്ത് അന്നാളിര്‍ എന്നുമാണ് അറിയപ്പെട്ടിരുന്നത്. ഉസ്മാനികളുടെ കാലത്ത് അല്‍ അസ്ഹര്‍ രണ്ട് കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ഒന്നാമത്തേത് അഹ്മദുദ്ദര്‍ദീരിന്റെ നേതൃത്വത്തിലും(ഹി. 1200) രണ്ടാമത്തേത് അശ്ശൈഖ് അബ്ദുല്ലാഹിശ്ശര്‍ഖാവി(ഹി. 1209)യുടെ നേതൃത്വത്തിലുമായിരുന്നു.
ആധുനിക യുഗത്തിലെ അല്‍അസ്ഹര്‍.
ക്രി. 1798 ജൂലൈ 25-നു നെപ്പോളിയന്‍ ഈജിപ്തിലേക്ക് കടന്നു വന്നതോടെ അല്‍ അസ്ഹര്‍ പുതിയൊരു കാലഘട്ടത്തിലേക്കു പ്രവേശിച്ചു. താരതമ്യേന ശാന്തമായിരുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി മാറി. തന്ത്രജ്ഞനായ നെപ്പോളിയന്‍ കൈറോവിന്റെ ഭരണം ഒമ്പത് പണ്ഡിതന്മാരടങ്ങുന്ന ഒരു സമിതിയെ ഏല്‍പ്പിക്കുകയും അശ്ശൈഖ് അബ്ദുല്ലാഹി ശ്ശര്‍ഖാവി എന്ന ശൈഖുല്‍ അസ്ഹറിനെ സമിതിയുടെ നേതൃത്വം ഏല്‍പിക്കുകയും ചെയ്തു. ഖലീലുല്‍ ബഖ്‌രി, മുസ്ഥഫാസ്സ്വാവി, സുലൈമാനുല്‍ ഫയൂമി, മുഹമ്മദുല്‍ മഹദില്‍ കബീര്‍, മൂസാ അസ്സര്‍സി, മുസ്ഥഫാ ദമന്‍ഹൂരി, അഹ്മദുല്‍ അരീശി, യൂസുഫുല്‍ ശൂബ്‌റാഖീതി, മുസ്ഥഫദ്ദവാഖീലീ എന്നിവരാണ് ബാക്കിയുള്ള അംഗങ്ങള്‍.
ഫ്രഞ്ച്‌സേന ഈജിപ്ത് നിവാസികള്‍ക്ക് അമിതമായ നികുതി ഏര്‍പ്പെടുത്തുകയും സിവിലിയന്മാരെ നിര്‍ബാധം കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍ 1798 ഒക്‌ടോ. 21-ന് അസ്ഹരികള്‍ ഫ്രഞ്ച് അധിനിവേശത്തിനെതിരെ സമരം തുടങ്ങി. അസ്ഹര്‍ പള്ളിയില്‍ മാത്രം പതിനയ്യായിരം വിപ്ലവകാരികള്‍ ഒരുമിച്ച് കൂടി. ഫ്രഞ്ച് സേന തൊട്ടടുത്ത കുന്നിന്‍ മുകളില്‍ പീരങ്കികള്‍ സ്ഥാപിച്ച് അല്‍ അസ്ഹര്‍ തെരുവിലേക്ക് വെടിയുതിര്‍ത്തു. നാലുഭാഗത്തു നിന്നും വളയപ്പെട്ട വിപ്ലവകാരികള്‍ക്ക് കീഴടങ്ങുകയല്ലാതെ മാര്‍ഗമുണ്ടായിരുന്നില്ല. നിരവധിയാളുകള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഫ്രഞ്ച് സൈന്യം പള്ളിയില്‍ കയറി മലമൂത്ര വിസര്‍ജ്ജനം നടത്തിയും കുതിരയെ കെട്ടിയും അശുദ്ധമാക്കി. ആ പള്ളി പൊളിച്ചു കളയാന്‍ പോലും പദ്ധതിയിട്ട നെപ്പോളിയന് അതിനു സാധിച്ചില്ലെങ്കിലും കലാപം ഇളക്കിവിട്ടുവെന്നാരോപിച്ച് പതിമൂന്നോളം പണ്ഡിതന്മാരെ വധശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് അബ്ദുല്ലാഹി ശ്ശര്‍ഖാവി തന്റെ 'തുഹ്ഫത്തുന്നാളിരീനി'ല്‍ പറയുന്നു.
ഒന്നാം കൈറോ വിപ്ലവത്തിനു ശേഷം നെപ്പോളിയന്‍ രൂപീകരിച്ച ഒമ്പതംഗ സമിതിയുടെ അഭ്യര്‍ഥന പ്രകാരം ഫ്രഞ്ച് സൈന്യം അസ്ഹര്‍ സമുച്ചയത്തില്‍ നിന്ന് പിന്മാറി. അടുത്ത വര്‍ഷം തന്നെ ഫ്രഞ്ച് സൈന്യത്തിനെതിരെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. 1800 മാര്‍ച്ച് ഇരുപതിനായിരുന്നു ഇതിന്റെ തുടക്കം. ഉമറുല്‍ മുഖ്തം എന്ന പണ്ഡിതനായിരുന്നു ഇതിന്റെ നേതൃത്വം ഏറ്റെടുത്തിരുന്നത്. പ്രക്ഷോഭം നിര്‍ത്തിവെക്കാന്‍ ഫ്രഞ്ച് അധിനിവേശ സേനയുടെ നായകന്‍ ക്ലേബര്‍, അസ്ഹരീ പണ്ഡിതന്മാരുടെ സഹായം തേടിയെങ്കിലും അത് വിജയിച്ചില്ല. ഒടുവില്‍ കീഴടങ്ങാന്‍ വിപ്ലവകാരികള്‍ക്ക് ക്ലേബര്‍ അന്ത്യശാസനം നല്‍കി. ഇതവഗണിച്ച വിപ്ലവകാരികളെ ക്ലേബര്‍ പീരങ്കികള്‍ കൊണ്ട് നേരിട്ട് വിപ്ലവം അടിച്ചമര്‍ത്തി. പക്ഷേ, ക്ലേബറിനെ സുലൈമാനുല്‍ ഹലബിയെന്ന അസ്ഹര്‍ വിദ്യാര്‍ഥി 1800 ജൂണ്‍ 14-ന് വധിച്ചു കളഞ്ഞു. ഇദ്ദേഹം മറ്റ് നാലാളുകളുടെ കൂടെ വധിശിക്ഷക്ക് വിധേയനായി.
ഇതോടെ ഫ്രഞ്ച് അധികാരികള്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. എല്ലാ വിദ്യാര്‍ഥികളുടെയും ലിസ്റ്റ് തയ്യാറാക്കി. അവരില്‍ ഉസ്മാനീ ഖിലാഫത്തിനോട് ആഭിമുഖ്യമുള്ളവരെ പുറത്താക്കാന്‍ തുടങ്ങി. ഈ അന്തരീക്ഷത്തില്‍ അധ്യാപനം തുടരുന്നത് പ്രയാസമാണെന്ന് മനസിലാക്കി അന്നത്തെ അസ്ഹര്‍ റെക്ടര്‍ അബ്ദുല്ലാഹി ശ്ശര്‍ഖാവി മറ്റുള്ള പണ്ഡിതന്മാരുടെ അനുവാദത്തോടു കൂടി ഹി 1215-നു സര്‍വ്വകലാശാല അടച്ചിട്ടു. അസ്ഹറിന്റെ ചരിത്രത്തില്‍ ആദ്യമായാണിങ്ങനെ സംഭവിക്കുന്നത്. കൈറോയില്‍ നിന്ന് ഫ്രഞ്ച് സേന പിന്മാറുമെന്ന കരാര്‍ ഒപ്പിട്ട ശേഷം ഹി. 1216 സ്വഫര്‍(1801 ജൂലൈ 2) മാസമാണ് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
അസ്ഹറിലെ പലപൂര്‍വ്വ വിദ്യാര്‍ഥികളും ഈജിപ്തിലും മറ്റും നടന്ന വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അസ്സൗറത്തുല്‍ ഉറാബിയ്യ എന്ന വിപ്ലവത്തിന് നേതൃത്വം നല്‍കിയ അഹ്മദ് ഉറാബിയും മറ്റും അസ്ഹറില്‍ പഠനം നടത്തിയവരാണ്. അല്‍ മജ്‌ലിസുല്‍ അഅ്‌ലാ ലില്‍ അസ്ഹര്‍(പരമോന്നത സമിതി), മജ്മഉല്‍ ബുഹൂസില്‍ ഇസ്‌ലാമിയ്യ(ഇസ്‌ലാമിക ഗവേഷണ അക്കാദമി), ജാമിഅത്തുല്‍ അസ്ഹര്‍(സര്‍വ്വകലാശാല), അല്‍ മആഹിദുല്‍ അസ്ഹരിയ്യ(വിദ്യാഭ്യാസ സ്ഥാപനങ്ങള്‍), ഇദാറതു ഥഖാഫത്തി വല്‍ ബുഊസില്‍ ഇസ്‌ലാമിയ്യ- അസ്ഹര്‍ ലൈബ്രറി എന്നിവ അടങ്ങുന്ന വലിയ ഘടനയാണ് അല്‍ അസ്ഹറിനുള്ളത്. മജല്ലതുല്‍ അസ്ഹര്‍ എന്ന ഒരു മാസിക ഇവിടെ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുന്നു. അസ്ഹറില്‍ നിന്ന് പുറത്തു വരുന്ന നിരവധി പണ്ഡിതന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍-നമ്മുടെ കൊച്ചു കേരളത്തില്‍ വരെ- ഗുണപരമായ നേതൃത്വം നല്‍കിവരുന്നുണ്ട്.
അല്‍മദ്‌റസതുസ്സ്വലാഹിയ്യ.
ഹിജ്‌റ. 572-ല്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീനി ബ്‌നി അയ്യൂബ് നിര്‍മിച്ച ഈ കേന്ദ്രമാണ് ഈജിപ്തില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ഔദ്യോഗിക മദ്‌റസ. നജ്മുദ്ദീനില്‍ ഖബൂശാനിയാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചിരുന്നത്. ഈ മദ്‌റസയില്‍ ഒദ്യോഗികമായി ജോലിചെയ്ത, ഇതിന്റെ പുരോഗതിയില്‍ അക്ഷീണം യത്‌നിച്ച, ഗ്രന്ഥരചനകള്‍ നടത്തിയ, ഇസ്‌ലാമിന് നിരവധി സംഭാവനകളര്‍പ്പിച്ച മുപ്പതിലേറെ പണ്ഡിതരെ ഇമാം സുയൂഥി(റ) ഹുസ്‌നുല്‍ മുഹാളറയില്‍ വിസ്തരിച്ചു പറയുന്നുണ്ട്.
അല്‍മദ്‌റസതുല്‍ കാമിലിയ്യ.
ഹി. 621-ല്‍ അല്‍ മലികുല്‍ കാമില്‍ നിര്‍മിച്ച ഈ കേന്ദ്രം യഥാര്‍ഥത്തില്‍ ഹദീസ്ശാസ്ത്രത്തിലും അതിന്റെ ഉപശാഖകളിലും ഗവേഷണം നടന്നിരുന്ന ഒരു ഉന്നതകലാശാലയായിരുന്നു. ഹദീസ് ഗവേഷണശാസ്ത്രത്തിനു വേണ്ടി ലോകത്ത് നിര്‍മിക്കപ്പെട്ട രണ്ടാമത്തെ വിജ്ഞാന സൗധമാണിതെന്ന് മഖ്‌രീസി രേഖപ്പെടുത്തുന്നുണ്ട്. ഡമസ്‌കസില്‍ നൂറുദ്ദീന്‍ മഹ്മൂദ് ബ്‌നി സന്‍കിയാണ് ആദ്യ ഹദീസ്ഗവേഷണകേന്ദ്രം ഉണ്ടാക്കിയത്. പ്രാരംഭദശയില്‍ ഇതിന്റെ നേതൃത്വം അശ്ശൈഖുല്‍ കബീര്‍ ഉമറു ബ്‌നു ദിഹ്‌യക്കായിരുന്നു. ഈ മതപഠന കേന്ദ്രത്തില്‍ വിജ്ഞാന സേവനം നടത്തിയ പണ്ഡിതരെക്കുറിച്ച് സുയൂഥി(റ) ഹുസ്‌നുല്‍ മുഹാളറയില്‍(2: 262) പ്രതിപാദിക്കുന്നുണ്ട്. 
 അല്‍ മദ്‌റസത്തുസ്സ്വാലിഹിയ്യ
ഈജിപ്തില്‍ നാല് മദ്ഹബിന്റെയും കര്‍മശാസ്ത്രങ്ങള്‍ പഠിപ്പിക്കപ്പെടുന്ന പ്രഥമ കേന്ദ്രമായിരുന്നു അയ്യൂബ് ബ്‌നു അല്‍ മലികുസ്സാലിഹ് നജ്മുദ്ദീന്‍ നിര്‍മിച്ച അല്‍ മദ്‌റസത്തുസ്സ്വാലിഹിയ്യ. അന്നത്തെ കര്‍മ്മശാസ്ത്ര പണ്ഡിതരും വിദ്യാര്‍ഥികളും ഇതിന്റെ നിര്‍മാണത്തില്‍ ഏറെ സന്തോഷിച്ചിരുന്നുവെന്ന് മഖ്‌രീസി രേഖപ്പെടുത്തുന്നുണ്ട്. ഹി.641-ലാണിത് നിര്‍മിക്കപ്പെട്ടത്.
അല്‍മദ്‌റസതുള്ളാഹിരിയ്യ അല്‍ ഖദീമ.
അല്‍ മലികുള്ളാഹിര്‍ ബൈബറസുല്‍ ബുന്‍ദുഖ്ദാരി കൈറോയില്‍ 671-ല്‍ തുടങ്ങി ഒരു വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കിയ വിജ്ഞാന കേന്ദ്രമാണ് അല്‍ മദ്‌റസത്തുള്ളാഹിരിയ്യ. ഇതിനു ശേഷം ഇരുപത് വര്‍ഷം കഴിഞ്ഞ് മറ്റൊരു സ്ഥാപനം കൂടി ഇതേ പേരില്‍ നിര്‍മിച്ചത് കൊണ്ട് ആദ്യം നിര്‍മിക്കപ്പെട്ടത് പഴയ മദ്‌റസത്തുള്ളാഹിരിയ്യ എന്നാണ് അറിയപ്പെട്ടത്. ഇവിടെ വിവിധ വിജ്ഞാന ശാഖകളില്‍ ക്ലാസെടുക്കാന്‍ വ്യത്യസ്ത മദ്ഹബുകളിലെ പ്രമുഖരെ അദ്ദേഹം  നിയമിച്ചു. ശാഫിഈ ഫിഖ്ഹ് പഠിപ്പിക്കാന്‍ തഖിയുദ്ദീനു ബ്‌നി റസീമിനെയും, ഹനഫീ ഫിഖ്ഹിനു അശ്ശൈഖ് മുഹിബ്ബുദ്ദീന്‍ അബ്ദു റഹീമി ബ്‌നില്‍ കമാലിനെയും ഹദീസ് പണ്ഡിതനായി ശറഫുദ്ദീനിദ്ദിംയാഥിയെയും ആണ് നിശ്ചയിച്ചത്. ഈ സ്ഥാപനത്തോട് ചേര്‍ന്ന് ധാരാളം ഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന വിശാലമായ ഒരു ലൈബ്രറിയും, അതിന്റെ ചാരത്ത് യതീം കുട്ടികള്‍ക്ക് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാന്‍ ഒരു കേന്ദ്രവും അദ്ദേഹം പണിതു.
അല്‍ മദ്‌റസത്തുല്‍ മന്‍സ്വൂരിയ്യ
മന്‍സൂര്‍ ഖലാവൂന്‍ രാജാവാണ് ഈ  സ്ഥാപനം പണികഴിപ്പിച്ചത്; തൊട്ടടുത്തു തന്നെ ഒരാശുപത്രിയുമുണ്ടാക്കി. രണ്ടിന്റെയും നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ശറഫുദ്ദീനില്‍ ബൂസ്വീരി അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് ഒരു കവിത പാടി:
ƒളഏ~ഒഇത്സഏവ ര്‍ƒഷഛഇത്സഏ ’‘ക്കŸˆറ                ƒളƒˆക്കടഝƒല വ ‡ക്കടഝ~ല Šഇƒക്കžളഇഏ
''മനുഷ്യരുടെ മതകീയപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഒരു മദ്‌റസയും ശാരീരിക രോഗങ്ങള്‍ ചികിത്സിക്കാന്‍ ഒരാതുരാലയവും അങ്ങ് പണികഴിപ്പിച്ചിരിക്കുന്നു.'' നാല് മദ്ഹബിലെയും ഫിഖ്ഹുകളും, തഫ്‌സീര്‍, വൈദ്യം, ഹദീസ് എന്നീ വിജ്ഞാനശാഖകളും അവിടെ പഠിപ്പിക്കപ്പെട്ടിരുന്നു.
മദ്‌റസത്തു ഖലാവൂന്‍
സുല്‍ത്താന്‍ ഹസനു ബ്‌നുന്നാസ്വിര്‍ മുഹമ്മദ് ബ്‌നു ഖലാവൂനാണ് ഹിജ്‌റ. 758-ല്‍ ഇതിന്റെ നിര്‍മാണം തുടങ്ങിയത്. മൂന്നു വര്‍ഷം കൊണ്ട് പണിപൂര്‍ത്തിയാക്കി നാലു കര്‍മ്മശാസ്ത്ര സരണികളിലും ക്ലാസുകള്‍ ആരംഭിച്ചു. ഇതിന്റെ നിര്‍മാണത്തിനു കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കപ്പെട്ടത്. ഇതിന്റെ ഖുബ്ബയെയും നിര്‍മാണചാതുരിയെയും വെല്ലുന്ന മറ്റൊരു കെട്ടിടവും ഇസ്‌ലാമിക ലോകത്ത് ഉണ്ടാക്കപ്പെട്ടിട്ടില്ല എന്ന് പറയപ്പെടുന്നു. മൂന്നു വര്‍ഷം തുടര്‍ച്ചയായി ദിവസവും 20,000 ദിര്‍ഹം ഇതിന്റെ നിര്‍മാണച്ചെലവിലേക്ക് നീക്കിവെക്കപ്പെട്ടിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം.
അല്‍ മദ്‌റസത്തുല്‍ മുഅയ്യദിയ്യ
ഈജിപ്ത് ഭരിച്ച മമാലിക് വംശത്തിലെ ഇരുപത്തിയൊമ്പതാമത്തെ രാജാവ് അല്‍ മലികുല്‍ മുഅയ്യദ് ശൈഖുല്‍ മഹ്മൂദ് അബുന്നസ്വ്ര്‍ ഹിജ്‌റ 819-ല്‍ 40,000 ദീനാര്‍ ചെലവഴിച്ച് നിര്‍മിച്ചതാണ് അല്‍ മദ്‌റസത്തുല്‍ മുഅയ്യദിയ്യ. നിരവധി പണ്ഡിത ശ്രേഷ്ഠര്‍ സേവനം ചെയ്ത ഈ കേന്ദ്രത്തില്‍ നിന്നു പുറത്തിറങ്ങിയവരൊക്കെ ലോകപ്രശസ്തരും പ്രഗത്ഭരുമായിരുന്നു. ഹി. 826-ല്‍ വഫാത്തായ അശ്ശൈഖ് മഹ്മൂദ് ബ്‌നു മുഹമ്മദില്‍ ഉഖ്‌സ്വുറാഇ, ഇമാം ജലാലുദ്ദീന്‍ മഹല്ലി, ഖാളില്‍ ഖുളാത്ത് ശംസുദ്ദീന്‍ മുഹമ്മദ് ബ്‌നി അബ്ദില്ലാഹില്‍ മഖ്ദിസി(റ) (വഫാത്ത് ഹി. 827) തുടങ്ങിയവരൊക്കെ ഈ സ്ഥാപനത്തില്‍ സേവനം ചെയ്തവരില്‍പ്രമുഖരാണ്.
ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായി അല്‍പം കാലം കഴിഞ്ഞപ്പോള്‍ അതിന്റെ വടക്കുഭാഗത്തെ ഒരു മിനാരത്തില്‍ അല്‍പം ചെരിവ് സംഭവിച്ചു. അപ്പോള്‍ ഇമാം ഇബ്‌നു ഹജറില്‍ അസ്ഖലാനി അവിടെ സേവനം ചെയ്തിരുന്ന ബദറുദ്ദീനില്‍ ഐനിയെ പരിഹസിച്ച് ഒരു കവിത പാടി. കവിതയുടെ സാരം ഇങ്ങനെ: ''മലികുല്‍ മുഅയ്യദ് നിര്‍മിച്ച പള്ളി അതിമനോഹരവും അതിന്റെ കുംഭഗോപുരങ്ങള്‍ ഭംഗിയില്‍ മറ്റെന്തിനേക്കാളും ഉന്നതിയിലുമായിരുന്നു. എന്നാല്‍ ഇപ്പോളതിനല്‍പം ചെരിവ് സംഭവിച്ചപ്പോള്‍ അത് ജനങ്ങളോട് വിളിച്ചു പറയുന്നു''ജനങ്ങളെ എന്നോട് നിങ്ങളൊന്ന് കരുണകാണിക്കണം. നിങ്ങള്‍ എന്നെ നോക്കിയിട്ട് എന്നില്‍ കണ്ണുബാധയേറ്റിട്ടുണ്ട്.'' ഇവിടെ കണ്ണുബാധക്ക് അറബിയില്‍ 'ഐന്‍' എന്ന വാക്ക് ഉപയോഗിച്ച് ബദ്‌റുദ്ദീനുല്‍ ഐനിയെ പരിഹസിക്കുകയായിരുന്നു.
    യ്യഷ›റഏവ  ™”ത്തറഏ  ള്ളപ്പഥ ള്‍ഴ›ഖ ല്‍ഖഝƒമ്ലല            ന്‍ളവഝ  ~ഷഉള്‍ന്ഥഏ   ƒളത്സള്‍ല   ഞ്ഞലƒജ്ജ
 òഞ്ചറഏ യ്യല ™ക്കഢഇഏ ശ്ശമ്ലക്കങ ള്ളപ്പഥ ക്ലശ്ലറവ           ഏള്‍ദ്ധൂയ™ഖ ൂശ്ശപ്പഥ ‰റƒല ~യവ ബ്ബള്‍ദ്ധഖ
ഇതിന്റെ മറുപടിയായി, തന്നെ ആക്ഷേപിച്ചു പരിഹസിച്ചു പാടിയ ഇബ്‌നു ഹജറിനു ഉരുളക്കുപ്പേരിയായി ബദ്‌റുദ്ദീന്‍(റ) പാടി: ''മണവാളനെ പോലെ സുന്ദരനായ മിനാരങ്ങള്‍ തകര്‍ന്നത് അല്ലാഹുവിന്റെ നിശ്ചയം കൊണ്ടാണ്. ചിലര്‍ പറയുന്നു അതിനു കണ്ണുബാധ ഏറ്റതു കൊണ്ടാണെന്ന്. ഞാന്‍ പറയട്ടെ, കണ്ണ്ബാധയേറ്റത് കൊണ്ടല്ല അത് തകര്‍ന്നത്. മറിച്ച് അതിന്റെ നിര്‍മാണത്തിനുപയോഗിച്ച കല്ലിന്റെ ന്യൂനത കൊണ്ടാണ് തകര്‍ന്നത്''. ഇവിടെ  കല്ലിന് ഹജര്‍ എന്ന വാക്ക് ഉപയോഗിച്ച് ഇമാം ഇബ്‌നു ഹജറിന് തിരിച്ചടി കൊടുക്കുകയായിരുന്നു.
   
         വിദ്യാഭ്യാസ വിപ്ലവങ്ങള്‍ക്ക് കേന്ദ്രമായിരുന്ന മറ്റു സ്ഥാപനങ്ങളാണ് അന്ന് നിലവിലുണ്ടായിരുന്ന സൂഫിപര്‍ണശാലകള്‍. പേര്‍ഷ്യന്‍ ഭാഷയില്‍ ഖാന്‍ഖാഹ് എന്നറിയപ്പെട്ടിരുന്ന ഇവ വിജ്ഞാനത്തിനും ഇബാദത്തിനും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെച്ച ആളുകളുടെ ആവാസ കേന്ദ്രങ്ങളായിരുന്നു. 400-കളിലാണ് ഇത്തരം കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നത്. സുല്‍ത്താന്‍ സ്വലാഹുദ്ദീനുബ്‌നു അയ്യൂബ് വഖ്ഫ് ചെയ്ത സഈദുസ്സുആദ് ഖാന്‍ഖാഹ്, ബൈബറസ് ജാശന്‍കീരി 707-ല്‍ പണിത ബൈബറസിയ്യ ഖാന്‍ഖാഹ് , ഖൂസ്വൂന്‍ ഖാന്‍ഖാഹ് തുടങ്ങിയവ ഇതില്‍ പെട്ടതാണ്. ഈ പര്‍ണശാലകളില്‍ സ്ഥിരമായി ആത്മീയ സദസ്സുകളും മറ്റുവിജ്ഞാന ക്ലാസുകളും സംഘടിപ്പിക്കപ്പെട്ടിരുന്നു.
പണ്ഡിത കുടുംബങ്ങള്‍
 വൈജ്ഞാനിക വിസ്‌ഫോടനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നിരവധി വിജ്ഞാനപടുക്കളെ വാര്‍ത്തെടുത്ത പ്രശസ്തമായ ചില പണ്ഡിതകുടുംബങ്ങള്‍ ഈജിപ്തിലും പരിസരപ്രദേശങ്ങളിലുമുണ്ടായിരുന്നു. അസ്ഖലാനി, ഉഖ്‌സ്വുറാഈ, സുബ്കി, ബിഖാഈ, ഇറാഖീ, ബാഊനീ തുടങ്ങിയ കുടുംബങ്ങള്‍ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ഈ ഓരോ കുടുംബത്തിലും ജനിച്ചു വളര്‍ന്ന പണ്ഡിതരെല്ലാം വ്യത്യസ്ത മദ്ഹബുകളില്‍ പ്രാവീണ്യമുള്ളവരും വിവിധ വിഷയങ്ങളില്‍ രചനാവൈഭവം തെളിയിച്ചവരുമാണ്.
 അസ്ഖലാനി കുടുംബത്തില്‍ ജനിച്ച അബുല്‍ ബറകാത്ത് ഇസ്സുദ്ദീന്‍ അഹ്മദ് ബ്‌നി ഇബ്‌റാഹീമില്‍ കിനാനി അല്‍ അസ്ഖലാനി, ഇദ്ദേഹത്തിന്റെ പിതാവ് അല്ലാമാ ബുര്‍ഹാനുദ്ദീന്‍ ഇബ്‌റാഹീമുല്‍ കിനാനി അല്‍ അസ്ഖലാനി, അദ്ദേഹത്തിന്റെ പിതാവ് നാസ്വിറുദ്ദീന്‍ നസ്വ്‌റുല്ലാഹി ബ്‌നി അഹ്മദ് എന്നിവരൊക്കെ ഈജിപ്തിലെ ഖാളീ ഖുളാത്തുമാരും വിജ്ഞാനചക്രവാളത്തിലെ ശോഭിക്കുന്ന താരങ്ങളുമായിരുന്നു.
ഇതേ കുടുംബത്തില്‍ തന്നെ ജനിച്ചു കേളി കേട്ട വ്യക്തിയാണ് ഇബ്‌നു ഹജറിനില്‍ അസ്ഖലാനി. അദ്ദേഹത്തിന്റെ പിതാവ് നൂറുദ്ദീന്‍ അലിയ്യിബ്‌നി മുഹമ്മദും പിതാമഹന്‍ ഖുതുബുദ്ദീന്‍ മുഹമ്മദ് ബ്‌നു മുഹമ്മദും പ്രപിതാമഹനുമൊക്കെ വിജ്ഞാന കേസരികളായിരുന്നു. 
മറ്റൊരു പണ്ഡിത കുടുംബമാണ് ഉഖ്‌സുറാഇ കുടുംബം. ഇവരുടെ കുടുംബവേര് റോമിലാണെങ്കിലും നാമിവിടെ സൂചിപ്പിക്കുന്നവരൊക്കെ ഈജിപ്തുകാരാണ്. അവരില്‍ പ്രധാനിയാണ് ശംസുദ്ദീന്‍ മുഹമ്മദുല്‍ ഉഖ്‌സ്വുറാഈ. നിരവധി വിജ്ഞാനകേസരികളെ വാര്‍ത്തെടുത്ത അദ്ദേഹം ആ കാലഘട്ടത്തിലെ പണ്ഡിതരുടെ നേതാവായിരുന്നു.
തന്റെ വലിയ പുത്രന്‍ ശൈഖുല്‍ ഇസ്‌ലാം അമീനുദ്ദീന്‍ അബൂ സകരിയ യഹ്‌യ ബ്‌നു മഹമ്മദ് (797-880 ഹി.) പ്രശസ്തനും രാജാക്കന്മാരോട് പോലും സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ധീരനുമാണ്. മറ്റൊരു പണ്ഡിതനാണ് മുന്‍ചൊന്ന അമീനുദ്ദീന്റെ സഹോദരനായ ബദ്‌റുദ്ദീന്‍ മഹ്മൂദ് ബ്‌നു ശംസിദ്ദീന്‍ മുഹമ്മദ്. 795-ല്‍ ജനിച്ച് 825-ല്‍ വഫാത്തായ അദ്ദേഹം മുപ്പത് വര്‍ഷം മാത്രമേ ജീവിച്ചിട്ടുള്ളൂ.
മുനൂഫിയ പ്രവിശ്യയിലെ സുബ്ക് ഗ്രാമത്തിലേക്ക് ചേര്‍ക്കപ്പെട്ട് സുബ്കിയ്യ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കുടുംബം  പ്രത്യേകം പ്രസ്താവ്യമാണ്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഇന്നറിയപ്പെടുന്ന പല പ്രധാനഗ്രന്ഥങ്ങളും രചിച്ച പണ്ഡിതര്‍ ഈ കുടുംബത്തിലെ അംഗങ്ങളാണ്. ശാമിലെ ജഡ്ജിയും നിരവധി ഗ്രന്ഥങ്ങങ്ങളുടെ കര്‍ത്താവും തഫ്‌സീറില്‍ അഗാധ ജ്ഞാനിയുമായ  തഖിയ്യുദ്ദീന്‍ അലിയ്യു ബ്‌നു അബ്ദില്‍ കാഫീ ഈ കുടുംബത്തിലാണ് ജനിച്ചത്. ശാമായിരുന്നു തന്റെ പ്രവര്‍ത്തന മണ്ഡലമെങ്കിലും അവസാനനാളുകളില്‍ ജന്മനാടായ കൈറോവിലേക്ക് മടങ്ങുകയും ഹിജ്‌റ 756-ല്‍ അവിടെ മരണപ്പെടുകയും ചെയ്തു. തഖിയ്യുദ്ദീനുസ്സുബ്കിക്ക് മിടുക്കരായ  രണ്ടുമക്കളെ അല്ലാഹു അനുഗ്രഹിച്ചു നല്‍കി. വിജ്ഞാനത്തിലും ബുദ്ധിയിലും മറ്റു കഴിവുകളിലും സമകാലികരെ മറികടന്ന ഇവര്‍ ബഹാഉദ്ദീന്‍ അഹ്മദ്, താജുദ്ദീന്‍ അബ്ദുല്‍ വഹാബ് എന്നിവരായിരുന്നു. രണ്ടാമനാണ് പ്രശസ്തിയുടെ അത്യുന്നതങ്ങള്‍ കീഴടക്കിയത്. ചരിത്രകാരന്മാര്‍ തഖ്‌യുദ്ദീന്‍ എന്ന പിതാവിനെ മകന്റെ പേരുപയോഗിച്ച് പരിചയപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. (തഖിയ്യുദ്ദീന്‍ അഥവാ താജുദ്ദീന്‍ അബ്ദുല്‍ വഹാബിന്റെ പിതാവ് എന്നവര്‍ രേഖപ്പെടുത്തി.)
വര്‍ഷങ്ങളോളം ശാമിലെ ന്യായാധിപനായി ബഹാഉദ്ദീന്‍ അഹ്മദ് വാണരുളിയിട്ടുണ്ട്. പക്ഷേ, അല്ലാഹുവിന്റെ പ്രഥമ ഭവനമായ കഅ്ബയോടും മക്കയോടുമുള്ള അവാച്യമായ അഭിനിവേശം അദ്ദേഹത്തെ അവിടേക്ക് പോകാന്‍ പ്രേരിപ്പിക്കുകയും ഹിജ്‌റ 763-ല്‍ മക്കയില്‍ വെച്ചദ്ദേഹം മൃത്യു വരിക്കുകയുമുണ്ടായി. അറൂസുല്‍ അഫ്‌റാഹ് എന്നൊരു ഗ്രന്ഥം അദ്ദേഹത്തിന്റെതായി അറിയപ്പെടുന്നുണ്ട്. സ്വന്തം പിതാവിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്ന ഇമാം താജുദ്ദീന്‍ അബ്ദുല്‍ വഹാബ്(റ) ശാമിലേക്ക് വിദ്യാഭ്യാസാര്‍ഥം യാത്രപോയി.   ആ പണ്ഡിതന്റെ ഭൗതിക ശരീരത്തിന് അവസാന കേന്ദ്രം ഒരുക്കുവാനുള്ള സൗഭാഗ്യവും ശാമിന് കരഗതമായി. ഇന്ന് ലോകത്ത് പണ്ഡിതസമൂഹം ഒന്നടങ്കം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പല സുപ്രധാന ഗ്രന്ഥങ്ങളും ഇമാം താജുദ്ദീന്‍ സുബുകി(റ)യുടെതാണ്.
സുബുകി(റ)യുടെ ത്വബഖാത്തുശ്ശാഫിഇയ്യത്തില്‍ കുബ്‌റാ എന്ന ബഹു വാള്യ ഗ്രന്ഥം ശാഫിഈ മദ്ഹബുകാരായ പണ്ഡിതരെക്കുറിച്ച്(എട്ടാം നൂറ്റാണ്ട്‌വരെ ജീവിച്ച) വിശദമായി മനസിലാക്കുവാന്‍ ഒരുത്തമ കൃതിയാണ്. വായിക്കുന്ന ഏതൊരാളുടെയും ഹൃദയം കവരുന്ന ആ സാഹിതീയ ശൈലി ഒന്നനുഭവിക്കേണ്ടത് തന്നെ. ഓരോ പണ്ഡിതനെയും പരാമര്‍ശിക്കുമ്പോള്‍ ജനനം മുതല്‍ മരണം വരെയുള്ള അവരുടെ ജീവിതവും അവര്‍ നല്‍കിയ പ്രധാന ഫത്‌വകള്‍, അവര്‍ക്കെതിരെ വന്ന ആരോപണങ്ങള്‍, അതിനുള്ള സുപ്രധാന മറുപടികള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഈ മഹല്‍ഗ്രന്ഥം ഇസ്‌ലാമിക ലൈബ്രറികളില്‍  സൂക്ഷിക്കേണ്ട ഒരു റഫറന്‍സ് ഗ്രന്ഥം തന്നെയാണ്. ശാഫിഈ നിദാന ശാസ്ത്രത്തില്‍ ഇന്ന് ലോകം മുഴുക്കെ അവലംബിക്കുന്ന ജംഉല്‍ ജവാമിഅ് ഇമാം സുബുകിയുടെ രചനയാണ്. മഹല്ലി ഇമാം എഴുതിയ ബുറൂഖുല്ലവാമിഅ് ആണിതിന്റെ പ്രധാന വ്യാഖ്യാനം. ഇതേ വിഷയത്തില്‍ തന്നെ അല്‍അശ്ബാഹു വന്നളാഇര്‍ എന്നൊരു ഗ്രന്ഥവും സുബുകി(റ)യുടെതായുണ്ട്. ഇനിയും നിരവധി ഗ്രന്ഥങ്ങള്‍ ഇമാം സുബുകി(റ)യാല്‍ വിരചിതമായിട്ടുണ്ട്.
എട്ട്, ഒന്‍പത് നൂറ്റാണ്ടുകളില്‍ ദീനീ വിജ്ഞാനങ്ങള്‍ക്ക് അവര്‍ണ്ണനീയ സംഭാവനകള്‍ നല്‍കിയ കുടുംബമാണ് ബിഖാഈ കുടുംബം.ലബനാന്‍ മലനിരകളുടെയും ജബല്‍ ശൈഖിന്റെയും ഇടയില്‍ 120 കീ.മീ. പരന്നു കിടക്കുന്ന സഹ്‌ലുല്‍ ബിഖാഅ് എന്ന സമതല പ്രദേശത്തേക്ക് ചേര്‍ത്തിയാണ് ഇവര്‍ ബിഖാഇയ്യ കുടുംബം എന്നറിയപ്പെടുന്നത്. അശ്ശൈഖ് ശിഹാബുദ്ദീന്‍ അഹ്മദ് ബ്‌നി സ്വാലിഹില്‍ ബിഖാഇയാണീ ഗോത്രത്തിന്റെ തലമുതിര്‍ന്ന നേതാവ്. ഹിജ്‌റ 769-ല്‍ ജനിച്ച ജമാലുദ്ദീന്‍ അബ്ദുല്ലാഹില്‍ ബിഖാഇ, 767-ല്‍ ജനിച്ച അബുല്‍ അബ്ബാസ് അബ്ദുല്‍ വഹാബ് എന്നീ രണ്ട് പണ്ഡിത ശ്രേഷ്ഠരും ശിഹാബുദ്ദീന്‍ അഹ്മദിന്റെ പുത്രന്മാരാണ്. ജമാലുദ്ദീന്‍ അബ്ദുല്ല കൂടുതല്‍ കാലം ജീവിക്കാനുള്ള സൗഭാഗ്യം ലഭിക്കാതെ ഹിജ്‌റ 801-ല്‍ തന്നെ വഫാത്തായി. അബുല്‍ അബ്ബാസ് അബ്ദുല്‍ വഹാബ്‌ന്റെ മരണം 864-ലായിരുന്നു.
ബുര്‍ഹാനുദ്ദീന്‍ ഇബ്രാഹീമുല്‍ ബിഖാഇയാണ് നള്മുദ്ദുറര്‍ എന്ന ഗ്രന്ഥം രചിക്കുന്നത്. ഇബ്‌നുല്‍ ഖയ്യിം രചിച്ച അര്‍റൂഹ് ചുരുക്കി സിര്‍റുര്‍റൂഹ് എന്ന പേരില്‍ അദ്ദേഹം സംഗ്രഹിച്ചു. തന്റെ കാവ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഒരു കവിതാ സമാഹാരവും അദ്ദേഹത്തിനുണ്ട്. തഫ്‌സീര്‍, തജ്‌വീദ് തുടങ്ങിയ ശാഖകളില്‍ അസൂയാവഹമായി മുന്നേറിയ ഈ പണ്ഡിത കേസരി ഹി. 809-ല്‍ ജനിച്ച് 885-ല്‍ നിര്യാതനായി.
  ഈജിപ്തില്‍ ജീവിച്ചിരുന്ന ഇറാഖിയ്യ കുടുംബത്തില്‍ പുരുഷന്മാര്‍ക്ക് പുറമേ  പ്രതിഭാശാലിനികളായ സ്ത്രീകളും ജന്മംകൊണ്ടിട്ടുണ്ട്. കുടുംബ നേതാവായിരുന്ന ശൈഖുല്‍ ഇസ്‌ലാം സൈനുദ്ദീന്‍ അബുല്‍ ഫള്‌ല് അബ്ദുറഹീമിബ്‌നി ഹുസൈനില്‍ ഇറാഖിയും മകന്‍ ശൈഖുല്‍ ഇസ്‌ലാം ഖാളില്‍ ഖുളാത്ത് വലിയ്യുദ്ദീന്‍ അഹ്മദും ശാഫിഈ മദ്ഹബില്‍ തികഞ്ഞ അവഗാഹം നേടിയവരായിരുന്നു. സൈനുദ്ദീന്‍ അബുല്‍ ഫള്‌ലിനുണ്ടായ മൂന്നു പെണ്‍കുട്ടികളാണ് അറിയപ്പെട്ട വിദൂഷികളായി മാറിയത്. സയ്യിദ സൈനബ് ഹിജ്‌റ 792-ല്‍ ജനിച്ച്  ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി മറ്റു വിജ്ഞാനങ്ങള്‍ പഠിച്ച് ഹിജ്‌റ 865-ല്‍ മരണപ്പെട്ടു.
രണ്ടാമത്തെ മകള്‍ സയ്യിദ ജുവൈരിയ അറിയപ്പെട്ട ഹദീസ് പണ്ഡിതയായിരുന്നു. ഇവരുടെ സതീര്‍ഥ്യയായിരുന്ന സയ്യിദ ഉമ്മു ഐമന്‍ ബറകയും വ്യത്യസ്തയായിരുന്നില്ല. പണ്ഡിതയും മുഹദ്ദിസയുമായിരുന്ന ഇവരില്‍ നിന്ന് അശ്ശൈഖ് ബുര്‍ഹാനുദ്ദീന്‍ ബിഖാഇയെപ്പോലുള്ള നിരവധി മഹത്തുക്കള്‍ ഹദീസ്ശാസ്ത്രം പഠിച്ചിട്ടുണ്ട്.
 ഇവിടെ പരാമര്‍ശിക്കപ്പെടാത്ത പണ്ഡിതകുടുംബങ്ങളുമുണ്ട്. ഉസ്‌റത്തു താജുദ്ദീന്‍, ഇവളുശ്ശര്‍വാനി, ഉസ്‌റത്തുല്‍ ബാഊനിയ്യ, ഉസ്‌റത്തുല്‍ ആലൂസിയ്യ, ഉസ്‌റത്തു ബനീ സുവാബ, ഉസ്‌റത്തു ബനീ വഹബ്, ഉസ്‌റത്തു ബനീ സ്വൗല്‍, ഉസ്‌റത്തുല്‍ ബറാമിക എന്നിവ ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെ വൈജ്ഞാനിക, സാംസ്‌കാരിക, സാഹചര്യങ്ങള്‍ ഒത്തിണങ്ങിയിടത്തനിരവധി പ്രതിഭാശാലികള്‍ ജന്മംകൊള്ളുമെന്നത് ഒരു പ്രാപഞ്ചിക സത്യം മാത്രം.
കൃതികള്‍, രചയിതാക്കള്‍
ഈജിപ്തില്‍ ജനിച്ചുവളര്‍ന്ന പണ്ഡിതര്‍ രചിച്ച എണ്ണമറ്റ ഭുവനപ്രശസ്തമായ കൃതികളുണ്ട്. ചരിത്രപരവും ഭാഷാപരവും വ്യാകരണശാസ്ത്രപരവും മതപരവുമായ നിരവധി ഗ്രന്ഥങ്ങള്‍ ഇന്ന് നമുക്ക് ലഭ്യമായത് അവരുടെ ശ്രമഫലമായാണ്. അറബി ഭാഷയില്‍ പരിചിതമായ അറബി നഘണ്ടുകളില്‍ പ്രധാനപ്പെട്ടതും വിശ്വവിഖ്യാതവുമാണ് ലിസാനുല്‍ അറബ്. ഇത് രചിച്ചത് ഹിജ്‌റ 630-ല്‍ ഈജിപ്തില്‍ ജനിച്ച ഇബ്‌നുല്‍ മന്‍ളൂര്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ബിന്‍ മക്‌റമില്‍ ബസ്വ്‌രി എന്ന വിശ്രുത പണ്ഡിതനാണ്. ഹിജ്‌റ 711-ല്‍ ദിവംഗതനായ ഇദ്ദേഹം ജീവിതാന്ത്യം വരെ ഇല്‍മിന് വേണ്ടി പ്രയത്‌നിച്ച പണ്ഡിതരില്‍ പെടുന്നു. വിവിധ ശാഖകളിലായി സ്വന്തമായും മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളുടെ വിശദീകരണമായും അഞ്ഞൂറിലധികം കൃതികള്‍  രചിച്ചു. ലിസാനുല്‍ അറബ് ഇരുപതോളം വാള്യങ്ങളാണ് . അറബിസാഹിത്യം, ചരിത്രം, മറ്റു വിജ്ഞാന ശാഖകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ശിഹാബുദ്ദീന്‍ അഹ്മദ് ബ്‌നി അബ്ദില്‍ വഹാബ് അന്നവീരി എന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ രചിച്ച നിഹായത്തുല്‍ അറബ് ഫീ ഫുനൂനില്‍ അദബ് എന്നതാണ്-ഇത് മുപ്പത് വാല്യങ്ങളുണ്ട്- മറ്റൊരു ഗ്രന്ഥം. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച അദ്ദേഹം ഈജിപ്തിലെ ഖൂസ് എന്ന സ്ഥലത്താണ് ജനിച്ചത്.
ഹിജ്‌റ 684-ല്‍ സ്‌പെയ്‌നിലെ ഗ്രാനഡയില്‍ ജനിച്ച് ഈജിപ്തില്‍ പഠിച്ച അബൂ ഹയ്യാന്‍, തഫ്‌സീര്‍, ഭാഷാശാസ്ത്രം, തറാജിം(വ്യക്തികളെക്കുറിച്ചുള്ള പഠനം) എന്നീ ശാഖകളില്‍ ഒരുപാട് സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. അല്‍ ബഹ്‌റുല്‍ മുഹീത്വ് എന്ന വിശ്രുത തഫ്‌സീര്‍ ഗ്രന്ഥം ഇദ്ദേഹത്തിന്റെ കൃതിയാണ്.
അബുല്‍ അബ്ബാസ് അഹ്മദു ബ്‌നി അലിയ്യില്‍ ഖല്‍ഖശന്‍ദിയാണ് മറ്റൊരു പണ്ഡിതന്‍. കൈറോയുടെ വടക്ക് ഭാഗത്ത് ഖല്‍ഖശന്‍ദ എന്ന ഗ്രാമത്തിലാണ് ഹിജ്‌റ 756-ല്‍ മഹാനവര്‍കള്‍ ജനിക്കുന്നത്. സ്വുബ്ഹുല്‍ അഅ്ശാ ഫീ സ്വിനാഅത്തില്‍ ഇന്‍ശാ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവാണിദ്ദേഹം. പതിനാലു വാല്യങ്ങളുള്ള പ്രസ്തുത ഗ്രന്ഥത്തില്‍ ഒരറബി സാഹിത്യകാരനു ആവശ്യമുള്ള മുഴുവന്‍ വിജ്ഞാനങ്ങളും സംഗ്രഹിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് നിരവധി പഠനങ്ങളും നിരൂപണങ്ങളും നടന്നിട്ടുണ്ട്. മുഹമ്മദ് അബ്ദുറസൂല്‍ എന്ന പ്രസിദ്ധ പണ്ഡിതന്‍ ഇതിനെ ഇങ്ങനെ വിലയിരുത്തുന്നു: ''ഗ്രന്ഥങ്ങള്‍ക്കിടയില്‍ മഹത്തായ സ്ഥാനവും ഒട്ടനവധി ഉപകാരവുമുള്ള സ്വുബ്ഹുല്‍ അഅ്ശാ എന്ന ഗ്രന്ഥത്തിനു തതുല്യമായ ഒന്ന്  രചനാലോകത്ത്, പ്രത്യേകിച്ച് അറബി സാഹിത്യത്തില്‍ വിരചിതമായിട്ടില്ല''. നിഹായതുല്‍ അറബ് ഫീ മഅ്‌രിഫത്തി ഖബാഇലില്‍ അറബ്, കര്‍മ്മശാസ്ത്രത്തിലെ മുഖ്തസ്വറാത്തുല്‍ ജവാമിഅ്, അല്‍ ഗുയൂഥുല്‍ ഹവാമിഅ് ഫീ ശര്‍ഹി ജാമിഇല്‍ മുഖ്തസ്വറാത്ത്,  അറേബ്യന്‍ ഗോത്രവര്‍ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഖലാഇദുല്‍ ജുമാന്‍ ഫീ ഖബാഇലില്‍ അര്‍ബാന്‍ എന്നിവയും അദ്ദേഹത്തിന്റെ രചനകളാണ്. ഹിജ്‌റ 821-ല്‍ കൈറോയിലാണ് വഫാത്ത്.
ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മറ്റൊരു വ്യക്തിത്വമാണ് മുഹദ്ദിസുകളുടെ നേതാവും ചരിത്രപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശൈഖുല്‍ ഇസ്‌ലാം ശിഹാബുദ്ദീന്‍ അഹ്മദ ബ്‌നി അലിയ്യില്‍ അസ്ഖലാനി. അസ്ഖലാന്‍ എന്നത്  ഫലസ്ഥീനിലെ തെക്കന്‍ പ്രദേശമാണ്. തന്റെ പ്രപിതാക്കള്‍ അവിടത്തുകാരായത് കൊണ്ടാണ് ഇദ്ദേഹത്തിനും ആ പേര് ലഭിക്കുന്നത്. കൈറോയില്‍ ഹിജ്‌റ 773-ല്‍ ജനിക്കുകയും ഹിജ്‌റ 852-ല്‍ അവിടത്തന്നെ വഫാത്താവുകയും ചെയ്തു. ഹദീസിലും ഫിഖ്ഹിലും ചരിത്രത്തിലും സാഹിത്യത്തിലും അദ്ദേഹം രചനാവൈഭവം തെളിയിച്ചിട്ടുണ്ട്. നൂറ്റന്‍പതില്‍ പരം വരുന്ന ഗ്രന്ഥങ്ങള്‍ മുഴുവന്‍  വളരെ പ്രശസ്തവും ഉപകാരപ്രദവുമാണ്. ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുല്‍ ബാരി ഫീ ശര്‍ഹി സ്വഹീഹില്‍ ബുഖാരി, അദ്ദുററുല്‍ കാമിന ഫീ അഅ്‌യാനില്‍ മിഅത്തിസ്സാമിന, തഹ്ദീബുത്തഹ്ദീബ്, അല്‍ഇസ്വാബ ഫീ തംയീസിസ്സ്വഹാബ തുടങ്ങി നിരവധി വാള്യങ്ങളുള്ള പല ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ഇദ്ദേഹം വഫാത്തായ ദിവസം ഖിള്‌റ് നബി(അ)യുംഒരുപാട് ഔലിയാക്കളും  ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഒരുപാട് ഔലിയാക്കള്‍ ഖിളിറിനെ കണ്ടത് അന്നേ ദിവസമാണ്.
നിരവധി ഗ്രന്ഥങ്ങള്‍ കൊണ്ട് ഇസ്‌ലാമിക വിജ്ഞാനങ്ങളുടെ കലവറയെ ധന്യമാക്കിയ വിശിഷ്ടവ്യക്തിയാണ് ചരിത്രപണ്ഡിതനായ അബുല്‍ മഹാസിന്‍ ജമാലുദ്ദീന്‍ യൂസുഫ് ബ്‌നി തഗ്‌രീബര്‍ദീ അല്‍ അതാബികീ. ഹി. 813-ല്‍ കൈറോയില്‍ ജനിക്കുകയും ഹിജ്‌റ 874-ല്‍ അവിടെ തന്നെ കാലഗതിയടയുകയും ചെയ്തു. അന്നുജൂമുസ്സാഹിറ ഫീ മുലൂകി മിസ്വ്ര്‍ വല്‍ഖാഹിറ എന്നതാണദ്ദേഹത്തിന്റെ പുകള്‍പെറ്റ ഗ്രന്ഥം. ഉമര്‍(റ) ഈജിപ്ത് കീഴടക്കിയതു മുതല്‍ തന്റെ കാലം വരെയുള്ള ഈജിപ്തിന്റെ ചരിത്രം വര്‍ഷാടിസ്ഥാനത്തിലദ്ദേഹം ക്രോഡീകരിച്ചു. സ്വലാഹുദ്ദീനുസ്സ്വഫ്ദിയുടെ അല്‍വാഫീ ബില്‍ വഫയാത്ത് എന്ന ഗ്രന്ഥത്തിനു ഒരു പൂര്‍ത്തീകരണമായി താന്‍ രചിച്ചതാണ് അല്‍ മന്‍ഹലുസ്സ്വാഫീ വല്‍മുസ്തൗഫീ ബഅ്ദല്‍ വാഫീ. അല്‍ബഹ്‌റുസ്സാഹിര്‍ ഫീ ഇല്‍മില്‍ അവാഇലി വല്‍ അവാഖിര്‍ എന്നൊരു ചരിത്ര രചന കൂടി ഇദ്ദേഹത്തിനുണ്ട്.
ഇസ്‌ലാമിക ചരിത്രത്തിലെ അതുല്യപ്രതിഭയായ ഇമാം സുയൂഥി(റ) ജനിച്ച് വളര്‍ന്നത് കൈറോയിലാണ്. ഹിജ്‌റ 849ല്‍ റജബ് മാസത്തില്‍ ജനിച്ച് 911ല്‍ വഫാതായ അദ്ദേഹം ഇസ്‌ലാമിക ലൈബ്രറിയെ തന്റെ രചനകള്‍ കൊണ്ട് സജീവമാക്കിയവരാണ്. ഇമാം സുയൂഥി(റ) ലോകത്തിന് സമര്‍പ്പിച്ച ഗ്രന്ഥങ്ങളുടെ എണ്ണം കേള്‍ക്കുമ്പോള്‍ ആരും അത്ഭുതം കൂറും. കേവലം 62 വര്‍ഷം മാത്രം ജീവിച്ച് നിരവധി കാലം മുദരിസും മുഫ്തിയും മറ്റു ഔദ്യോഗിക പദവി വാഹകനുമൊക്കെയായിട്ടും ഇത്രത്തോളം ബൃഹത്തായ ഒരു ഗ്രന്ഥശേഖരം സമര്‍പ്പിക്കാനായത് സവിശേഷമായ ഒരു ദിവ്യാനുഗ്രഹം തന്നെയാണ്. തന്റെ പതിനേഴാം വയസ്സിലാണ് രചനാമേഖലയിലേക്കദ്ദേഹം പ്രവേശിക്കുന്നത്. പിന്നീടങ്ങോട്ട് ഗ്രന്ഥങ്ങളുടെ നീണ്ട നിരതന്നെയായിരുന്നു. അവസാനം തന്റെ ഗ്രന്ഥങ്ങളുടെ ക്ലിപ്തമായ കണക്ക് പോലും ലോകത്തിന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇമാം സുയൂഥി(റ) തന്നെ, തന്റെ ആത്മകഥ എന്ന് വിശേഷിപ്പിക്കാവുന്ന ഹുസ്‌നുല്‍ മുഹാളറയില്‍ പറയുന്നത് തന്റെ കൃതികള്‍ മുന്നൂറോളം വരുമെന്നാണ്. അശ്ശൈഖ് അബ്ദുല്‍ ഹയ്യില്‍ കത്താനി പറയുന്നു: ഹിജ്‌റ 904 വരെ(ഇമാം സുയൂഥി(റ) മരിക്കുന്നതിന്റെ ഏഴു വര്‍ഷം മുമ്പ്) അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളുടെ പേരുകള്‍ എഴുതിയ ഒരു കടലാസ് എനിക്ക് ലഭിച്ചു. അതില്‍ ഗ്രന്ഥങ്ങളുടെ എണ്ണം 538 എന്നാണ്. എന്നാല്‍ 600 ഓളം വരുമെന്ന് പറഞ്ഞവരുമുണ്ട്. സ്മര്യപുരുഷന്റെ രചനകളെപ്പറ്റി വിസ്തൃത പഠനം നടത്തിയ ചിലര്‍ ചെറുതും വലുതുമായി 973 ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.
ഖുര്‍ആന്‍, തഫ്‌സീര്‍, ഹദീസ്, ചരിത്രം, ഭാഷ-സാഹിത്യം, വ്യാകരണം തുടങ്ങി സര്‍വ്വ മേഖലയിലും അദ്ദേഹത്തിന്റെ കൃതികളുണ്ട്. അത്തൈസീര്‍ ഫീ ഇല്‍മിത്തഫ്‌സീര്‍, അദ്ദുര്‍റുല്‍ മന്‍സൂര്‍ ഫിത്തഫ്‌സീരി ബില്‍ മഅ്‌സൂര്‍, അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍, നവാഹിദുല്‍ ഇബ്കാരി വശവാഹിദ്(ഹാശിയത്തുല്‍ ബൈളാവി), തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഫിത്തഫ്‌സീര്‍, അല്‍ ഇക്‌ലീല്‍ ഫി സ്തിന്‍ബാത്വിത്തന്‍സീല്‍, മജ്മഉല്‍ ബഹ്‌റൈന്‍ വമത്വ്‌ലഉല്‍ ബദ്‌റൈന്‍, അല്‍ അല്‍ഫിയ്യത്തു ഫില്‍ ഖിറാആത്തില്‍ അശ്‌റ, തക്മിലത്തു തഫ്‌സീരില്‍ ഇമാം ജലാലില്‍ മഹല്ലി, അല്‍മുദഹ്ഹബ് ഫീമാ വഖഅ ഫില്‍ ഖുര്‍ആനി മിനല്‍ മുഅര്‍റബ്, മുതശാബിഹുല്‍ ഖുര്‍ആന്‍, ലുബാബുന്നുഖൂല്‍ ഫീ അസ്ബാബിന്നുസൂല്‍, ത്വബഖാത്തുല്‍ മുഫസ്സിരീന്‍, മറാസ്വിദുല്‍ മത്വാലിഅ് ഫീ തനാസുബില്‍ മഖാത്വിഇ വല്‍ മത്വാലിഅ്, തനാസുഖുദ്ദുറര്‍ ഫീ തനാസുബിസ്സുവര്‍ തുടങ്ങിയവയാണ് ഖുര്‍ആനിക വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ടു ഇമാം സുയൂഥി(റ) എഴുതിയ ചില ഗ്രന്ഥങ്ങള്‍.
ഭാഷാ ശാസ്ത്ര പരമായി അദ്ദേഹം എഴിതിയ ഗ്രന്ഥങ്ങളാണ് തഅ്‌രീഫുല്‍ അഅ്ജം ബി ഹുറൂഫില്‍ മുഅ്ജം, അല്‍ഫിയത്തുല്‍ അസ്വര്‍ ഫീ ഖിസ്സ്വിസാ ബില്‍ ഖസ്വര്‍, അല്‍ മുഹദ്ദബ് ഫീ മവാ വറദ ദഫില്‍ ഖുര്‍ആനി മിനല്‍ മുഅര്‍റബ്, ശര്‍ഹുല്‍ ഖസ്വീദത്തില്‍ കാഫിയ, ശദല്‍ അര്‍ഫ് ഫീ ഇസ്ബാത്തില്‍ മഅ്‌നാ ലില്‍ഹര്‍ഫ്, അല്‍ ഖൗലുല്‍ മുജ്മല്‍ഫിര്‍റദ്ദി അലല്‍ മുഹ്മല്‍ എന്നിവ. ഹമ്ഉല്‍ ഹവാമിഅ് ഫീ ജംഇല്‍ ജവാമിഅ്, അല്‍ ഇഖ്തിറാഹ് ഫീ ഉസ്വൂലിന്നഹ്‌വ്, അല്‍ അശ്ബാഹു വന്നളാഇര്‍ ഫിന്നഹ്‌വ് എന്നിവ ഇക്കൂട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടവയാണ്. കൂടാതെ അറബി ഭാഷയിലെ വ്യത്യസ്ത മേഖലകളായ ഇല്‍മുല്‍ മആനി, ഇല്‍മുല്‍ ബയാന്‍, ഇല്‍മുല്‍ ബദീഅ്, മഖാമാത്ത്, കവിത എന്നിവയിലൊക്കെ അദ്ദേഹത്തിന്റെ ധാരാളം പഠനഗ്രന്ഥങ്ങള്‍ ലഭ്യമാണ്.
കൈറോയില്‍ ഹിജ്‌റ 831ല്‍ ജനിക്കുകയും ഹിജ്‌റ 902-ല്‍ വഫാത്താവുകയും ചെയ്ത സഖാവിയും നിരവധി രചനകള്‍ കൊണ്ട് ജീവിതം ധന്യമാക്കി. ശാഫിഈ കര്‍മശാസ്ത്ര വിശാദരനും മുഹദ്ദിസും ചരിത്രപണ്ഡിതനുമായ അദ്ദേഹം 200-ല്‍ പരം രചനകള്‍ ലോകത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. അള്ളൗഉല്ലാമിഅ് ഫീ അഅ്‌യാനില്‍ ഖര്‍നിത്താസിഅ്  ആണ് ഇവയില്‍ വിശ്വപ്രസിദ്ധം.
അറബി സാഹിത്യത്തില്‍ ആധുനികതയ്ക്കും നവോത്ഥാനത്തിനും തുടക്കം കുറിച്ച പ്രവണതകളും പ്രസ്ഥാനങ്ങളും ആദ്യമായി പ്രത്യക്ഷപ്പെട്ടതും വളര്‍ന്നുവികസിച്ചതും ഈജിപ്തിലാണ്. 1798ല്‍ നെപ്പോളിയന്റെ ഈജിപ്ത് ആക്രമണത്തെ തുടര്‍ന്നുണ്ടായ പാശ്ചാത്യസമ്പര്‍ക്കമാണ് ഈ നവോത്ഥാനത്തിന് വഴിതെളിയിച്ചത്. യൂറോപ്യന്‍ സംസ്‌കാരവുമായും അവരുടെ ശാസ്ത്ര-സാഹിത്യവുമായും ഈജിപ്ത് ആദ്യമായി ബന്ധം സ്ഥാപിക്കുന്നതും ഈ സാഹചര്യത്തിലാണ്. തന്റെ ഈജിപ്ത് അക്രമണവെളയില്‍ സൈന്യത്തോടൊപ്പം പണ്ഡിതന്‍മാരുടേയും സാങ്കേതികവിദഗ്ധരുടേയും വലിയ ഒരു പടയെത്തന്നെ നെപ്പോളിയന്‍ ഈജിപ്തിലെത്തിക്കുകയും ഫ്രാന്‍സിലെ വൈജ്ഞാനിക ശാസ്ത്ര അക്കാദമിയുടെ മാതൃകയില്‍ അവിടെ അക്കാദമിയും ലൈബ്രറിയും സ്ഥാപിക്കുകയും ചെയ്തു. ഈജിപ്തിന്റെ സാഹിതീയ പുരോഗതിയില്‍ ഇത് വലിയ വഴിത്തിരിവായി മാറി.
1801ല്‍ ഫ്രഞ്ചുകാര്‍ ഈജിപ്ത് വിട്ടതിന് ശേഷം അധികാരത്തില്‍ വന്ന മുഹമ്മദ് അലി നടപ്പാക്കിയ പരിഷ്‌കാരങ്ങളും വൈജ്ഞാനിക-സാഹിത്യരംഗത്തെ വികാസത്തിന് ആക്കം കൂട്ടി. അദ്ദേഹത്തിന്റെ പരിഷ്‌കാരങ്ങളോട് താത്പര്യമില്ലാതിരുന്ന പിന്‍ഗാമികളുടെ കാലത്ത് പരിഷ്‌കരണങ്ങള്‍ മന്ദഗതിയിലായെങ്കിലും 1863ല്‍ ഇസ്മാഈല്‍ അധികാരത്തിലേറിയതോടെ പരിഷ്‌കരണങ്ങള്‍ കരുത്താര്‍ജ്ജിച്ചു. ഇക്കാലത്താണ് സിറിയയില്‍ നിന്നും ലബനാനില്‍ നിന്നും ബുദ്ധിജീവികളും സാഹിത്യകാരന്‍മാരും ഈജിപ്തിലേക്ക് കുടിയേറിപ്പാര്‍ത്ത് അവിടത്തെ സാഹിത്യ സംസ്‌കാരിക നവോത്ഥാന പ്രക്രിയയില്‍ പങ്കുകൊണ്ടത്.
അജാഇബുല്‍ ആഥാര്‍ ഫിത്തറാജിമി വല്‍അഖ്ബാര്‍ എന്ന കൃതിയുടെ രചയിതാവും ചരിത്രകാരനുമായ അബ്ദുര്‍റഹ്മാനില്‍ ജബര്‍തി, ഗദ്യപദ്യ രചയിതാവ് ഹസനുല്‍അത്ത്വാര്‍, കവിയായിരുന്ന അലിയ്യുദ്ദര്‍വേശ്, അല്‍വഖാഇഉല്‍മിസ്വ്‌രിയ്യ എന്ന പത്രത്തിന്റെ പത്രാധിപരും പണ്ഡിതനും ഗ്രന്ഥകാരനുമായ രിഫാഅഃ ബക് അത്ത്വഹ്താവി, വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവായിരുന്ന അലി മുബാറക പാഷ, പ്രഗത്ഭ വാഗ്മിയും സാഹിത്യകാരനുമായ അബ്ദുല്ല നദീം, അറബി-തുര്‍കി ഭാഷകളില്‍ കവയിത്രിയായ ആഇഷഃ അത്തൈമൂരിയ്യ, സ്ത്രീവിമോചനത്തിന്റെ വക്താവും തദ്വിഷയത്തില്‍ നിരവധി ഗ്രന്ഥങ്ങളുഴെതുകയും ചെയ്ത ഖാസിം ബക് അമീന്‍, പത്രപ്രവര്‍ത്തകനായ മുസ്ത്വഫാ പാഷാ കാമില്‍, 




Post a Comment

Previous Post Next Post