ഹിജ്‌റ 1434 റ:ആഖിര്‍ 11 ശൈഖ് ജീലാനി വഫാത്തായിട്ട് 873 ആണ്ട് തികയുന്നു. കാലാന്തരങ്ങള്‍ക്ക് ശേഷവും മഹാനവര്‍കള്‍ ലോകത്തിനു നല്‍കിയ ജീവിതസന്ദേശത്തിന്റെ പ്രസക്തി പതിന്‍മടങ്ങ് വര്‍ദ്ധിച്ച് കൊണ്ടേയിരിക്കുന്നു. അസ്സ്വാദിഖുല്‍ മസ്ദൂഖ് എന്ന് സ്തുതിവിശേഷം ചാര്‍ത്തപ്പെട്ട പ്രവാചകകുലപതിയുടെ തിരുപരമ്പരയില്‍ വന്ന അബൂസ്വാലിഹ് എന്നവരും ഉമ്മുല്‍ഖൈര്‍ എന്ന മഹതിയുമാണ് മുഹ്‌യിദ്ദീന്‍ ശൈഖിന്റെ മാതാപിതാക്കള്‍. ഇരുവരും തങ്ങളുടെ നാമസുചികള്‍ക്കടിസ്ഥാനമായ ജീവിതം തന്നെയാണ് കാഴ്ചവെച്ചതെന്ന് അവരുടെ ചരിത്രങ്ങള്‍ നമ്മെ ഉണര്‍ത്തുന്നു. 'നല്ല ഭൂമികയില്‍ മാത്രമേ നല്ല വിളകള്‍ ഉണ്ടാവുകയുള്ളൂ' എന്ന ഖുര്‍ആനിക വചനം(അഅ്‌റാഫ് 58) നാം ഗൗരവപൂര്‍വ്വം ചിന്തിക്കുമ്പോഴാണ് ആ മഹത്തുക്കള്‍കു ഈ കുഞ്ഞു പിറന്നതിന്റെ പൊരുള്‍ നമുക്ക് മനസിലാവുകയുള്ളൂ. പരിപൂര്‍ണ്ണ ഹലാല്‍ മാത്രമേ നിങ്ങള്‍ഭക്ഷിക്കാവൂ എന്ന് അമ്പിയാക്കളോട് പറഞ്ഞ ഖുര്‍ആന്‍(മുഅ്മിനൂന്‍ 51) അതേകാര്യം മറ്റു വിശ്വാസികളേയും ഉണര്‍ത്തുന്നുണ്ട്(ബഖറ 172). ഇക്കാര്യം ജീവിതത്തില്‍ പരിപൂര്‍ണമായി പകര്‍ത്തിയവരായിരുന്നു അവര്‍.
ഹിജ്‌റ 470ല്‍ ജീലാന്‍ എന്ന ദേശത്താണ് ശൈഖവര്‍കള്‍ ജനിക്കുന്നത്. പിതാവ് വഴി ഹസനി(റ)യും ഉമ്മവഴി ഹുസൈനി(റ)യുമായിരുന്ന അദ്ദേഹത്തിനു നാലു ഖലീഫമാരുമായും പാരമ്പര്യ ബന്ധമുണ്ടായിരുന്നുവെന്നത് ആ പരമ്പരയുടെ മാറ്റുകൂട്ടുന്നു. 18ാം വയസ്സില്‍ തന്നെ വൈജ്ഞാനിക തപസ്സ് ആരംഭിക്കുകയും സര്‍വവിജ്ഞാനമേഖലകളിലും അസൂയാവഹമായ നേട്ടം കൈവരിക്കുകകയും ആത്മീയതയുടെ ആഴിയിലേക്കു അദ്ദേഹം ഇറങ്ങിച്ചെല്ലുകയുമുണ്ടായി. ആദ്യകാലത്ത് തന്നെ അംഗീകരിക്കാതിരുന്ന ഇബ്‌നുല്‍ജൗസിയെന്ന വിശ്വപ്രസിദ്ധന്‍ ശൈഖ് ജീലാനി(റ) ഒരു ആയതിനു മാത്രം 40ല്‍ പരം വ്യാഖ്യാനങ്ങള്‍ വിശദീകരിക്കുന്നത് കേട്ട് ആത്ഭുതപരതന്ത്രനായി കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ച സംഭവം അവിടത്തെ വിജ്ഞാനവൈഭവമാണ് സൂചിപ്പിക്കുന്നത്. തന്റെ 49 മക്കളില്‍ 27ഉംആണ്‍മക്കളായിരുന്നു. ഇവര്‍ മുഴുവന്‍ പിതാവിനെ പോലെആത്മീയചക്രവാളത്തിലെ പൊന്‍ താരകങ്ങളായിരുന്നു. അശ്ശൈഖ് അബ്ദുര്‍റസാഖ്, അശ്ശൈഖ് അബ്ദുല്‍ വഹാബ്, അശ്ശൈഖ് അബ്ദുല്‍ അസീസ്, അശ്ശൈഖ് അബ്ദുല്‍ ജബ്ബാര്‍, അശ്ശൈഖ് അബ്ദുല്‍ ഗഫൂര്‍ എന്നിവരാണിവരില്‍ സുപ്രസിദ്ധര്‍. കിതാബുല്‍ ബഹ്ജ, ഫുതൂഹുല്‍ഗൈബ്, അല്‍ ഫുതൂഹാതുര്‍ റബ്ബാനിയ്യ: എന്നിവയാണ് മഹാനവര്‍കളുടെ സുപ്രസിദ്ധ ഗ്രന്ഥങ്ങള്‍. ഹിജ്‌റ 561-ല്‍ മഹാനവര്‍കള്‍ വഫാതായി.
ഓട്ടോയില്‍ യാത്ര ചെയ്ത ഒരാളുടെ പക്കല്‍ നിന്ന് വാഹനത്തില്‍ കൊഴിഞ്ഞുപോയ സ്വര്‍ണ്ണാഭരണം പോലീസില്‍ ഏല്‍പ്പിച്ച
ഓട്ടോഡ്രൈവര്‍ അനുമോദിക്കപ്പെട്ട കാര്യം പത്രവാര്‍ത്തയായി വരികയും മാതൃകാപുരുഷനായി വാഴ്ത്തപ്പെടുകയും ചെയ്ത ഈ ഉത്തരാധുനിക കാലഘട്ടത്തില്‍ ആ മഹത് ജീവിതസന്ദേശം ഏറെ ചര്‍ച്ചിക്കപ്പെടേണ്ടതുണ്ട്.
നാം പറഞ്ഞുവന്നത് ഗൗസുല്‍ അഅ്‌ളം അശ്ശൈഖ് മുഹ്‌യിദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളെ കുറിച്ചാണ് .മുലകുടി പ്രായം മുതലേ അത്യല്‍ഭുതമായിരുന്ന അബ്ദുല്‍ ഖാദിര്‍(റ)ജീവിതത്തിലെ ഓരോ നിമിഷവും മഹാത്ഭുതങ്ങള്‍ കാണിക്കുകയും അതോടൊപ്പം സമുഹത്തിനു മാതൃകായോഗ്യനുമാകുകയായിരുന്നു. നമ്മെ പോലെ ഫിത്വ്‌റത്തിലായി ജനിച്ചു വളര്‍ന്ന ഒരു മുഹ്‌യിദ്ധീന്‍(റ) തന്നെയാണ് പിന്നീട് ഖുത്ബുല്‍ അഖ്താബും ഗൗസുല്‍ അഅ്‌ളമും, എല്ലാമായിത്തീര്‍ന്നത്. എങ്ങനെയാണ് മഹാനവര്‍കള്‍ ഈ മേഖലയിലെത്തിച്ചേര്‍ന്നത്.
അശ്ശൈഖ് അബൂഅബ്ദില്ല എന്നവര്‍ പറയുന്നു: ഞാന്‍ ജീലാനി(റ)യുടെ അടുത്തിരിക്കുകയായിരുന്നു. അന്നേരം ഒരാള്‍ വന്നു ശൈഖ് ജീലാനി(റ)യോടു ചോദിച്ചു: നിങ്ങള്‍ ഏതൊരു അടിത്തറക്കു മുകളിലാണ് ജീവിതം പടുത്തുയര്‍ത്തിയത്? ഉടനെ പറഞ്ഞു: സത്യ സന്ധ്യതയാണ് എന്റെ അടിത്തറ, ഞാന്‍ തീരെ കളവ് പറഞ്ഞിട്ടില്ല, പള്ളിക്കൂടത്തിലായിരുന്നപ്പോള്‍ പോലും...
പിന്നീട് മഹാനവര്‍കള്‍ ബഗ്ദാദിലേക്കുള്ള വഴിമദ്ധ്യേ കൊള്ളക്കാര്‍ തന്നെ പിടിക്കുകയും ചോദ്യം ചെയ്യലിനിടെ 40 വെള്ളിനാണയങ്ങളുണ്ടെന്ന് സത്യം പറയുകയും എന്ത്‌കൊണ്ട് നീ സത്യം പറഞ്ഞുവെന്ന സംഘനേതാവിന്റെ ചോദ്യത്തിനു എന്റ ഉമ്മയുടെ ഉപദേശമാണ് ജീവിതത്തില്‍ ഒരിക്കല്‍ പോലും കളവ് പറയരുതെന്ന് മറുപടു നല്‍കുകയും ഇത് കേട്ട് ഈ കുട്ടി ഉമ്മയുടെ ഒരുപദേശം പോലും ലംഘിക്കാത്തവനാണെങ്കില്‍ ഞാന്‍ എന്നെ സൃഷ്ടിച്ച് പരിപാലിക്കുന്ന സ്രഷ്ടാവിന്റെ (യ്ക്കശ്ല ല്ലയ്ക്കല്പശ്ല ശ്ലഗ്നഗ്നബ്ദയ്ക്കറ്റ ല്‍ഷ്ടറ്റകുശ്ല ശ്ലസ്സണ്ഡകുശ്ല ശ്ലഗ്നഗ്നല്പ കുത്മകുറ്റകുശ്ല ഷ്ടജ്ഞ ശ്ലഗ്നത്സശ്ലബ്ധണ്ഡയ്ക്കറ്റ) സത്യവിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുകയും സത്യസന്ധരുടെ കൂടെ ആവുകയും വേണം എന്ന ചെറു ഉപദേശം പോലും ശിരസാവഹിക്കാത്തവനാണല്ലോ എന്ന മനസാന്തരം സംഭവിച്ച നേതാവ് തെറ്റില്‍നിന്ന് മുക്തി തേടി മുസ്‌ലിമായി, അദ്ദേഹത്തിന്റെ സംഘാംഗങ്ങളും ആ പാത പിന്തുടര്‍ന്ന ചരിത്രമൊക്കെ വിശദീകരിച്ചു.(ബഹ്ജതുല്‍ അസ്‌റാര്‍)
അഥവാ, ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) ജീവിതത്തില്‍ എന്ത് സ്ഥാനങ്ങള്‍ കൈവരിച്ചിട്ടുണ്ടോ അത് മുഴുവന്‍ സത്യസന്ധത ജീവിതത്തില്‍ പകര്‍ത്തിയതു കൊണ്ടാണെന്നാണ് അവര്‍ തന്നെ പറയുന്നത്. പള്ളിക്കൂടത്തിലായിരുന്നപ്പോള്‍ പോലും ഞാന്‍ കളവ് പറഞ്ഞിട്ടില്ല എന്ന വാക്ക് ഏറെ ചിന്തനീയമാണ്. സൂറത്തുത്തൗബയില്‍ 119-ാം സൂക്തമിപ്രകാരമാണ് (യ്ക്കശ്ല ല്ലയ്ക്കല്പശ്ല ശ്ലഗ്നഗ്നബ്ദയ്ക്കറ്റ ല്‍ഷ്ടറ്റകുശ്ല ശ്ലസ്സണ്ഡകുശ്ല ശ്ലഗ്നഗ്നല്പ കുത്മകുറ്റകുശ്ല ഷ്ടജ്ഞ ശ്ലഗ്നത്സശ്ലബ്ധണ്ഡയ്ക്കറ്റ). വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യസന്ധരുടെ കൂടെയാവുകയും വേണം. തഖ്‌വയോടെ ജീവിക്കല്‍ മനുഷ്യനു നിര്‍ബന്ധമാണല്ലോ. യഥാര്‍ത്ഥ ഒരു മുത്തഖിയായ മനുഷ്യന്‍ സത്യസന്ധനുമായിരിക്കണം.
ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ റാസി(റ) സത്യസന്ധതയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ ഇങ്ങനെ ഒരു സംഭവം കാണാം. ഒരാള്‍ വന്നു മുഹമ്മദ് നബിയോടു ചോദിക്കുന്നു: ഞാന്‍ നിങ്ങളുടെ മതം വിശ്വസിക്കാന്‍ താത്പര്യപ്പെടുന്നു. പക്ഷെ, കള്ള്, വ്യഭിചാരം, മോഷണം, കളവ് എന്നീ നാലു കാര്യങ്ങള്‍ എന്റെ ജീവിത്തില്‍ രൂഢമൂലമായിട്ടുണ്ട്. എനിക്കൊരിക്കലും ഇവ ഒഴിവാക്കാന്‍ സാധ്യമല്ല. താങ്കളില്‍ വിശ്വസിക്കാന്‍ എനിക്ക്താത്പര്യമാണ്. ഈ കാര്യങ്ങളാണെങ്കില്‍ താങ്കളുടെ മതത്തില്‍ നിരോധിക്കപ്പെട്ടവയാണെന്നു ജനങ്ങള്‍ എന്നോടു പറഞ്ഞിട്ടുണ്ടുപോലും. ഇതില്‍ ഏതെങ്കിലും ഒന്നുമാത്രം ഒഴിവാക്കാന്‍ പറഞ്ഞാല്‍ ഞാനത് സ്വീകരിക്കുകയും ഈ മതത്തില്‍ വിശ്വസിക്കുകയും ചെയ്യാം. അന്നേരം റസൂല്‍(സ) പറഞ്ഞു: നീ കളവ് പറയുന്നത് ഒഴിവാക്കുക. അതംഗീകരിച്ചു മുസ്‌ലിമായി അദ്ദഹം തിരിച്ചുപോയി. തന്റെ സമുഹത്തിനിടയില്‍ എത്തിയപ്പോള്‍ ചിലര്‍ അദ്ദേഹത്തിന് കള്ള് കൊടുത്തു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാനിത് കുടിച്ചാല്‍ പിന്നീട് റസൂല്‍ എന്നോട് കള്ള് കുടിച്ചോ എന്നന്വേഷിക്കുമ്പോള്‍ ഇല്ല എന്നു പറഞ്ഞാല്‍ ഞാന്‍ അവരുമായി ചെയ്ത കരാര്‍ പൊളിക്കലായിരിക്കും. അത് എനിക്കു സാധ്യമല്ല. ഇനി കള്ള് കുടിച്ചിട്ടുണ്ടെന്ന് സത്യം പറഞ്ഞാല്‍ അതിന്റെ പേരില്‍ ശിക്ഷ നടപ്പാക്കപ്പെടും എന്നും പറഞ്ഞ് കള്ളുകുടി ഒഴിവാക്കി. വ്യഭിചാരത്തിനു ആവശ്യപ്പെട്ടപ്പോഴും മോഷണത്തിനു പ്രേരിപ്പിച്ചപ്പോഴും ഇത് തന്നെയായിരുന്നു പ്രതികരണം. പിന്നീടൊരിക്കല്‍ റസൂലിന്റെ സന്നിധാനത്തിലെത്തിയ അദ്ദേഹം പറഞ്ഞു: റസൂലേ, എന്തൊരു സ്തുത്യര്‍ഹമായ കാര്യമാണ് നിങ്ങള്‍ ഉപദേശിച്ചത്. ഞാന്‍ കളവ് ഒഴിവാക്കിയപ്പോള്‍ എല്ലാ പാപങ്ങളുടെ കവാടങ്ങളും എന്റെ മുന്നില്‍ അടക്കപ്പെട്ടു, എല്ലാ പാപങ്ങളില്‍ നിന്നും ഞാന്‍ തൗബയും ചെയ്തു.
അതെ, നിങ്ങള്‍ സത്യം മാത്രം ശീലിക്കണം, കാരണം, സത്യസന്ധത നന്‍മയിലേക്കാണ് വഴി നടത്തുന്നത്. നന്‍മ ചെന്നെത്തുന്നത് സ്വര്‍ഗീയാരാമങ്ങളിലും. കളവ് നിങ്ങള്‍ സൂക്ഷിക്കണം. കാരണം അത് തെമ്മാടിത്തങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്. അതിന്റെ പര്യവസാനമോ നരകാഗ്നിയും. എന്തൊരു ചിന്തനീയമാണ് ഈ നബിവചനം.
ഇബ്‌ലീസ് പോലും കളവ് പറയാന്‍ മടിക്കുന്ന വ്യക്തിയാണെന്ന് ചില പണ്ഡിതര്‍ വിശദീകരിക്കുന്നത് കാണാം. ഇമാം റാസി(റ)തന്നെ പറയുന്നത് നോക്കൂ: അല്ലാഹുവേ, നിന്റെ പ്രതാപം കൊണ്ട് ഞാന്‍ ജനങ്ങളില്‍ നിന്ന് ആത്മാര്‍ത്ഥതയുള്ളവരെയല്ലാത്ത മുഴുവരേയും വഴിപിഴപ്പിക്കുമെന്ന് ഞാന്‍ ശപഥം ചെയ്യുന്നു(സ്വാദ് 82,83). താന്‍ മുഴുവന്‍ ജനങ്ങളേയും വഴിപിഴപ്പിക്കുമെന്ന് പറയാനാണ് അവന് താത്പര്യം. എല്ലാവരേയും വഴിപിഴപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ പറഞ്ഞത് കളവായിത്തീരുമെന്ന ആശങ്കയാണ് ആത്മാര്‍ത്ഥ വിഭാഗത്തെ ഒഴികെ എന്ന് പറയാന്‍ പ്രേരിതനായത്. ഇബ്‌ലീസ് പോലും കളവ് പറയുന്നതില്‍ നീരസം കാണിക്കുന്നെങ്കില്‍ അവന്റെ ശത്രുവും പുണ്യനബിയുടെ സഹചാരിയുമായ സത്യവിശ്വാസി കളവ് ഒഴിവാക്കാന്‍ ഏറ്റവും ബന്ധപ്പെട്ടവനാണ്. വിശ്വാസത്തിന്റെ അടിത്തറയായി പണ്ഡിതര്‍ സത്യസന്ധതയെയും, സത്യനിഷേധത്തിന്റെ അടിത്തറയായി കളവിനേയും പരിചയപ്പെടുത്തുന്നു(ത്ഫ്‌സീറുല്‍കബീര്‍-സൂറതുത്തൗബ).
കളവ് പറയുന്നവന്റെവായില്‍നിന്നും ഗമിക്കുന്ന ദുര്‍ഗന്ധം കാരണം, മലക്കുകള്‍ അവനില്‍നിന്നും ഒരു മൈല്‍ അകലത്തേക്ക് ഓടിപ്പോകും. സത്യം മാത്രം പറയുന്നവരാണ് അല്ലാഹുവിന്റെയടുത്ത് സ്വീകരിക്കരപ്പെടുന്നവര്‍. നമ്മുടെ മക്കള്‍ സത്യസന്ധരാവണമെങ്കില്‍ രക്ഷിതാക്കളായ നാം സത്യസന്ധരായിരിക്കണം. അല്ലെങ്കില്‍ അവരും കളവ് ശീലിക്കുന്നവരായിരിക്കും. അബൂദര്‍റ്(റ) പറയുന്നു: നബി(സ) എന്നോടു പറഞ്ഞു, നീ സത്യം മാത്രം ശീലിക്കുക, അത് കൈപുള്ളതാണെങ്കിലും(ഹദീസ്). അബ്ദുല്ലാഹിബ്‌നുമസ്ഊദ് (റ) പറയുന്നു. കാര്യങ്ങളിലും തമാശകളിലും കളവ് പാടില്ല. കുട്ടിയോട് വല്ലതും വാഗ്ദാനം ചെയ്ത് അത് പൂര്‍ത്തിയാക്കാതിരിക്കല്‍ പോലും പാടില്ല(അല്‍അദബൂല്‍മുഫ്‌റദ്). ഇബ്‌നുമസ്ഊദ്(റ)തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍ കാണാം, നിങ്ങള്‍ സത്യം ശീലമാക്കുക, അത് നന്‍മകളിലേക്ക് വഴി നടത്തും. നന്‍മകള്‍ സ്വര്‍ഗ്ഗത്തിലേക്കും, അടിമ സത്യം പറയല്‍ ശീലമാക്കും അങ്ങിനെ അല്ലാഹുവിന്റെയുടുക്കല്‍ സത്യസന്ധനായി രേഖപ്പെടത്തപ്പെടും. കളവ് നിങ്ങള്‍ സൂക്ഷിക്കുക, കളവ് ദുശ്പ്രവണതകളിലേക്ക് വഴി നടത്തും. അത് നരകത്തിലേക്കും. അടിമ കളവ് ശീലമാക്കും അങ്ങിനെ അല്ലാഹുവിന്റെ അടുക്കല്‍ കള്ളനായി രേഖപ്പടുത്തപ്പെടും(ഹദീസ്).
പാണക്കാട് സയ്യിദുമാരുടെ ഉപ്പാപ്പമാരില്‍ പ്രസിദ്ധരായ ഹുസൈന്‍ എന്നവര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ പോയ ചിലയുവാക്കള്‍ക്ക് നല്‍കിയ ഏലസ്സിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നസാഹചര്യത്തില്‍ ഞാന്‍
അവര്‍ക്കത് നല്‍കിയിട്ടില്ല എന്ന് പറഞ്ഞാന്‍ നിങ്ങള്‍ക്ക് രക്ഷപ്പെടാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നല്‍കിയതിനെ കുറിച്ച് നല്‍കിയില്ല എന്ന് പറയാന്‍ എനിക്ക് സാധ്യമല്ലെന്ന് പറയാനുള്ള ചങ്കൂറ്റം കാണിച്ചവരായിരുന്നു. അതുകൊണ്ടുകൂടിയാണ് അവരുടെ പിന്‍ഗാമികള്‍ക്ക് സമുഹത്തിനിടയില്‍ ഇത്ര അംഗീകാരം ലഭിക്കാന്‍ കാരണം. ഒരു വ്യക്തി സമൂഹത്തില്‍ യഥാര്‍ഥ വിശ്വാസിയായി ജീവിക്കുകയാണെങ്കില്‍ അദ്ദേഹത്തിഹത്തിന്റെ ജീവിതവിശുദ്ധി ഉള്‍ക്കൊണ്ട് നിരവധി ആളുകള്‍ സത്യദീനിലേക്ക് കടന്നുവരുമെന്നത് ചരിത്രയാഥാര്‍ഥ്യമാണ്. മഹാനായ ഖാജാ മുഈനുദ്ദീനുല്‍ ചിശ്തിയും മമ്പുറം സയ്യിദ് അലവി തങ്ങളും നമ്മുടെ മുന്നില്‍ ഈ മാതൃക തെളിയിച്ചവരാണ്. ആയിരം ആളുകള്‍ക്കിടയില്‍ ഒരാള്‍ നല്ലവനായി ജീവിക്കലാണ് ആയിരം ആളുകള്‍ ഒരു വ്യക്തിയെ ഉപദേശിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉപകാരപ്രദമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
Post a Comment