സത്യവിശ്വാസികളുടെ ഹരിത വസ ന്ത ഭൂമികയാണത്. അവിടെയാണ് അവരുടെ സ്‌നേഹ ഭാജനമുള്ളത്. സ്‌നേഹിക്ക െപ്പടാനുള്ള സര്‍വ്വ മാനദണ്ഡങ്ങളും ഒരുമി ച്ചുകൂടിയ ഏക വ്യക്തിത്വം വസിക്കുന്നത് ആ പുണ്യഭൂമിയിലാണ്. ആദം(അ)മുതലുള്ള മനുഷ്യസമൂഹവും അതിനുമുമ്പുള്ള മാലാഖമാരുമെല്ലാം ആ സ്‌നേഹ ത്തിലാണ് ജീവവായു ശ്വസി ച്ചത്. സത്യപ്രവാചകരും സ ച്ചരിത മുന്‍ഗാമികളും ശേഷം ജീവി ച്ച മഹത്‌വ്യക്തികളും ആസ്‌നേഹനിലാവില്‍ ജീവി ച്ചതിന് ചരിത്ര ഏടുകള്‍ നിത്യസാക്ഷിയാണ്. ആ മു ത്ത്‌നബി(സ്വ)യെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്‌നേഹിക്കുമ്പോള്‍ മാത്രമേ വിശ്വാസികളുടെ സ്‌നേഹംയാഥാര്‍ത്ഥ്യമാവുകയും ഈമാന്‍ പരിപൂര്‍ണ്ണമാവുകയുമുള്ളൂ.മു ത്ത്‌നബി(സ്വ)യെ സ്‌നേഹിക്കുന്ന ഏതൊരു വ്യക്തിക്കും മദീനയെന്ന നാമം കുളിര്‍മ്മയേകുന്നു. ജീവിത ത്തിലൊരിക്കല്‍ അവിടെയെ ത്താന്‍ കൊതിക്കാ ത്തവര്‍ വിശ്വാസികളിലുണ്ടാവില്ല. തിരു ഹബീബി(സ്വ)ന്റെ മണ്ണിലെ ത്താതെ തന്റെ അവസാന ശ്വാസം വീഴരുതെന്നാണ് അവര്‍ സദാപ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്. കാരണം, മദീനയിലെ ത്തി തന്റെ ഹബീബിനോടൊന്ന് സലാം ചൊല്ലി സിയാറത് ചെയ്തവര്‍ പരലോക ശഫാഅ ത്തിനവര്‍ അര്‍ഹരാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.നുബുവ്വതിന് ശേഷം പ്രബോധനമാരംഭി ച്ച് പീഠനങ്ങള്‍ സഹിക്കേണ്ടി വന്ന മു ത്ത്‌നബിക്ക് ഹിജ്‌റക്ക് വേണ്ടി അല്ലാഹു തിരഞ്ഞെടു ത്തത് പരിശുദ്ധ മദീനയാണ്. മക്കയില്‍വന്ന് ചില ഉടമ്പടികളിലൂടെ മു ത്ത് നബിക്ക് അഭയം നല്‍കാമെന്ന് വാക്ക് കൊടു ത്തവരാണ്അവിടു െത്ത വിശ്വാസികള്‍. നാടും വീടും സമ്പാദ്യവും വെടിഞ്ഞ് ഹിജ്‌റ ചെയ്തവരെ ഇരുകൈ നീട്ടി സ്വീകരി ച്ചവരാണ് മദീനയിലെ അന്‍സ്വാരികള്‍. പല നാടുകളിലും ഇസ്‌ലാംവേരുറക്കാന്‍ പോരാട്ടം നട േത്തണ്ടി വന്നിട്ടുണ്ടെങ്കില്‍ ഖുര്‍ആന്‍ കൊണ്ടാണ് മദീനയില്‍ഇസ്‌ലാം ശക്തി പ്രാപി ച്ചത്. ഭൂമിയിലെ സ്വര്‍ഗ്ഗം ആ വിശുദ്ധ മണ്ണിലാണ്. ഇങ്ങനെ നീണ്ടുപോകുന്നു മദീനയുടെ മഹത്വങ്ങള്‍......ഇബ്‌നുഹജര്‍(റ) പറയുന്നു: ''നബി(സ്വ)യോടുള്ള സ്‌നേഹം നിമി ത്തം ഓരോ വിശ്വാസിയുടെ മനസ്സിലും മദീനയിലേക്കൊരു ആകര്‍ഷക ശക്തി നിലനില്‍ക്കുന്നുണ്ട്. നബി(സ്വ)യുടെ ജീവിത കാലത്ത് അവിടു െത്ത സാന്നിധ്യ ത്തില്‍ ചെന്നു അറിവ് പഠിക്കലും, കാലശേഷം അനുചരരെ അനുധാവനം ചെയ്യലും, പിന്നീട് മുത്ത് നബി(സ്വ)യെ സിയാറത് ചെയ്യലുമായി ഓരോ കാല ത്തും അതിന്റെ കാരണങ്ങള്‍ വ്യത്യസ്ഥമാകുന്നുവെങ്കിലും സര്‍വ്വകാലവിശ്വാസികളിലും ആ കാ ന്തികത്വം നിലനില്‍ക്കുന്നതാണ്''.ഒരു നാടും, നാട്ടുകാരും, ആ നാട്ടിലുള്ള സര്‍വ്വതും സ്‌നേഹിക്ക െപ്പടേണ്ടവയും ആദരിക്ക െപ്പടേണ്ടവയുമാണെന്ന മഹത്വം മു ത്ത് നബി(സ്വ)യുടെ മദീനക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇത്ര വലിയ മഹത്വം മദീനക്ക് വന്ന് ചേര്‍ന്നത് നബി(സ്വ) അവിടു െത്ത മണ്ണില്‍ചേര്‍ന്ന് കിടക്കുന്നത് കൊണ്ടാണ്. മു ത്ത് നബി(സ്വ) മദീനയെ നന്നായി സ്‌നേഹിക്കുകയുംമദീനയോടുള്ള തന്റെ സ്‌നേഹം വര്‍ദ്ധിക്കാന്‍ റബ്ബിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തത് ആവിശുദ്ധ നാടിന്റെ മേന്‍മയാണ് സൂചി പ്പിക്കുന്നത്.  മോശമായ അര്‍ത്ഥം ദ്യോതി പ്പിക്കുന്നയസ്‌രിബ് എന്ന് പോലും നിങ്ങള്‍ മദീനയെ വിളിക്കരുതെന്ന് അവിടുന്ന് അരുളുകയും, പകരം മഹത്വങ്ങള്‍ സൂചിപ്പിക്കുന്ന നിരവധി നാമങ്ങള്‍ പഠിപ്പിച്ചു തരികയും ചെയ്തു.സ്വഹാബികള്‍ മദീനയെ സ്‌നേഹിച്ചതിനും ആദരിച്ചതിനും അതിന്റെ മഹത്വങ്ങള്‍ഉത്‌ഘോഷി ച്ചതിനും നിരവധി സാക്ഷ്യങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് ശേഷം നമ്മുടെ സലഫുകളില്‍ വിശ്രുതരായ പണ്ഡിതരും, ആത്മീയ ലോകത്ത അദ്യുതീയരും മദീന മുനവ്വറയെ ജീവനുതുല്യം ആദരി ച്ചവരും അതിന്റെ മഹത്വം ജീവിത ത്തില്‍ സൂക്ഷിക്കുകയും ചെയ്തവരായിരുന്നു. അവര്‍ണനീയ വിധം മദീനയോടുള്ള അനുരാഗം ഹൃദയത്തില്‍ സൂക്ഷി ച്ചവര്‍അവരിലുണ്ട്. അവിടെയെ ത്താനുള്ള തങ്ങളുടെ ഹൃദയാഭിലാഷം കവിതകളായി പുറത്ത്‌വന്ന് ലോകര്‍ക്ക് യഥാര്‍ത്ഥ പ്രേമ കവിതകള്‍ പഠിപ്പിച്ചവരും അവരിലുണ്ട്. അവരില്‍ ചിലര്‍ക്ക്മദീനയിലെ ത്തിയ േപ്പാഴാണ് കവിതകള്‍ ഒഴുകി പ്പരന്നത്. മറ്റു ചിലര്‍ക്ക് മദീനയിലെ ത്താന്‍പോലും വിധിയുണ്ടായിട്ടില്ല.മദീനയോടുള്ള അനുരാഗം പറയുമ്പോള്‍ ആദ്യമായി നമ്മുടെ മനസ്സുകളിലേക്ക് ഓടിയയെത്തുന്നത് ഇമാം മാലിക്ബ്‌നുഅനസ്(റ)വാണ്. 'മദീനയുടെ പണ്ഡിതന്‍' എന്ന് വിശ്രുതനായ അദ്ദേഹം മദീനയുടെ മണ്ണില്‍ ചെരു പ്പ് ധരി ച്ച് നടക്കുവാനോ, വാഹനപ്പുറത്ത് സഞ്ചരിക്കുവാനോ, മലമൂത്ര വിസര്‍ജ്ജനം ചെയ്യുവാനോ തയ്യാറായിരുന്നില്ല. മദീനയുടെ ബൗണ്ടറിവിട്ട് പുറത്ത് പോകുമ്പോള്‍ കാലില്‍ പറ്റി പ്പിടി ച്ച പൊടിമണ്ണ് പോലും മദീനയില്‍ തന്നെ തട്ടിക്കളഞ്ഞ ശേഷമേ അദ്ദേഹം യാത്ര ചെയ്തിരുന്നുള്ളൂ. മു ത്ത് നബി(സ്വ)കിടക്കുന്ന ഒരുമണ്ണില്‍ വാഹന പ്പുറത്ത് കയറാന്‍ എനിക്ക് നാണമാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഒരിക്കല്‍ ഇമാം ശാഫിഈ(റ) ഇമാം മാലിക്(റ)നെ സന്ദര്‍ശിക്കാനെ ത്തി. അന്നേരം അദ്ദേഹ ത്തിന്റെ വീട്ടു പടിക്കല്‍ മു ന്തിയ ഇനം കുതിരകളും മറ്റു വാഹനങ്ങളും കണ്ടു. അതില്‍അത്ഭുതം പ്രകടി പ്പി ച്ച തന്റെ ശിഷ്യനോട് മാലിക്(റ) അതെല്ലാം നിങ്ങള്‍ക്ക് ഞാന്‍ ഹദിയ്യയായി നല്‍കുന്നുവെന്ന് പറയുകയുണ്ടായി. എന്നാല്‍ ഒരു വാഹനം താങ്കളുടെ ആവശ്യ ത്തിന് ഇവിടെ വെക്കാം എന്ന് ശാഫിഈ(റ) പറഞ്ഞ േപ്പാള്‍ മാലിക്(റ) പറഞ്ഞു: ''മുത്ത്‌നബി(സ്വ) കിടക്കുന്ന മണ്ണില്‍ വാഹനം കയറാന്‍ എനിക്ക് ലജ്ജയുണ്ട്''.ഖലീഫ മഹ്ദി മദീനയിലെ ത്തിയ േപ്പാള്‍ ഇമാം മാലിക്(റ)വും മറ്റു ചില പ്രധാനികളും അദ്ദേഹത്തെ സ്വീകരിച്ചു. മാലിക്(റ)വിനെ കണ്ട ഉടനെ മഹ്ദി അദ്ദേഹത്തെ സലാംപറഞ്ഞു ആശ്ലേഷി ച്ചു. ഉടനെ മാലിക്(റ) മഹ്ദിയോട് പറഞ്ഞു: ''നിങ്ങളിപ്പോള്‍ മദീനയിലൂടെയാണ് സഞ്ചരിക്കുന്നത്. നിങ്ങള്‍ നടന്നു നീങ്ങുമ്പോള്‍ വല ത്തും ഇടത്തുമായി കാണുന്നവരോട് സലാം പറയുക. കാരണം അവര്‍ മുഹാജിറുകളുടേയും അന്‍സ്വാറുകളുടേയും സന്തതികളാണ്. കാരണം, മദീന നിവാസികളായ ഇവരേക്കാള്‍ മഹ ത്തമുള്ളവര്‍ ഇന്ന് ലോക ത്തില്ല. മഹ്ദി ചോദിച്ചു; നിങ്ങളിങ്ങനെപ്പറയാനുള്ള കാരണം?. മാലിക്(റ) പറഞ്ഞു: ''മു ത്ത്‌നബിയുടെ ഖബറുള്ളത് ഇവര്‍ താമസിക്കുന്ന മണ്ണിലാണ്''.മദീനയുടെ മണ്ണ് മോശമാണെന്നും അതിന് പ്രത്യേകതയൊന്നുമില്ലെന്നും പറയുന്നവവരെ ചാട്ടവാര്‍ കൊണ്ട് മു പ്പത് തവണ അടിക്കണമെന്നും ബന്ധിയാക്കണമെന്നും ഇമാംമാലിക് (റ) ഫത്‌വ നല്‍കിയിട്ടുണ്ട്. മു ത്ത് നബി(സ്വ) കിടക്കുന്ന മണ്ണ് പവിത്രമല്ലെന്ന് പറയുന്നവന്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്ന് വരെ അദ്ദേഹ ത്തിന് അഭിപ്രായമുണ്ട്. അങ്ങേക്ക് താമസിക്കാന്‍ ഏറ്റവും ഇഷ്ടം മക്കയാണോ മദീനയാണോ എന്ന് ചോദിക്ക െപ്പട്ട േപ്പാള്‍ മാലിക്(റ) പറഞ്ഞു: ''മദീനയല്ലാതെ മറ്റൊരിടം ഞാനെങ്ങനെ തിരഞ്ഞെടുക്കും. കാരണം മു ത്ത്‌നബി(സ്വ) സഞ്ചരിക്കാ ത്ത ഒരു വഴി പോലും മദീനയിലില്ല. റബ്ബില്‍ നിന്ന് ഓരോ നിമിഷവുംവഹ്‌യുമായി ജിബ്‌രീല്‍(അ) ഇറങ്ങി വരുന്നതും മദീനയിലാണ്!!''. മദീനയോടും, ഹബീബിനോടുമുള്ള ഈ അനുരാഗം തന്നെയാണ് ഒരു രാത്രി പോലും മുത്ത് നബി(സ്വ)യെക്കാണാതെഉറക്കമുണര്‍ന്നിട്ടില്ല എന്ന് പറയാന്‍മാത്രം വിതാന ത്തിലേക്ക് ഉയരാന്‍ മാലിക്(റ)നെ പാക െപ്പടു ത്തിയത്.മക്കയാണോ മദീനയാണോ പവിത്രനാടെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭിന്നതകളുണ്ട്. എന്നാല്‍ റൗള നിലകൊള്ളുന്ന ഹുജ്‌റതുശ്ശരീഫയുടെ ഭാഗമാണ് ലോക െത്തഏററവും ഉ ത്തമസ്ഥലമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണം അണ്ഢകഠാഹം അഖിലവും സൃഷ്ടിക്ക െപ്പടാന്‍ കാരണമായ ഹബീബ്(സ്വ) കിടക്കുന്നത് അവിടെയാണ്. ഹബീബ്(സ്വ)ക്ക് ശേഷം ഉ ത്തമനൂറ്റാണ്ടില്‍ ജീവി ച്ച ശ്രേഷ്ഠമഹ ത്തുക്കളില്‍ പ്രമുഖരും കിടക്കുന്നത്മദീനയിലാണ്.  ഒരു മനുഷ്യന്‍ മരണശേഷം കിടക്കുന്ന സ്ഥല ത്തുള്ള മണ്ണ് അവന്റെ സൃഷ്ടി പ്പില്‍ അല്ലാഹു ഉപയോഗിക്കുന്നുവെന്ന ഹദീസിന്റെ വെളി ച്ച ത്തില്‍ മദീനയിലെ മണ്ണാണ്മു ത്ത് നബിയുടേയും അനുചര സ്രേഷ്ഠരായ അബൂബക്ര്‍(റ), ഉമര്‍(റ) തുടങ്ങിയവരുടേയുംസൃഷ്ടി പ്പിന് അല്ലാഹു തിരഞ്ഞെടു ത്തത് എന്ന് നമുക്ക് ബോധ്യമാകും. ഈ ഒരു മഹത്വംമദീനയല്ലാതെ മറ്റേത് പ്രദേശ ത്തിനാണുള്ളത്!!!???.യമനിലെ ഖറനുകാരനായിരുന്ന ഉവൈസുല്‍ഖര്‍നി(റ) നബി(സ്വ)യുടെ കാല ത്ത് ജീവി ച്ചുവെങ്കിലും നബിയെ നേരിട്ട് കാണാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം യമനിലേക്ക് തിരി ച്ചുവരുന്ന യാത്രാ സംഘങ്ങളെ സമീപി ച്ച് 'മദീനയില്‍ നിന്ന് വരുന്നവരുണ്ടോ?'എന്ന് ചോദിക്കുകയും ഉണ്ടെന്നറിയുമ്പോള്‍ അവരുടെ കണ്ണുകള്‍ക്കിടയില്‍ ചുമ്പിക്കുകയുംചെയ്യുമായിരുന്നുവെന്ന്  കാണാം.പ്രവാചകപ്രേമ ത്തിന്റെ സുന്ദരരൂപങ്ങള്‍ കാവ്യശീലുകളായി ആശിഖീങ്ങള്‍ക്ക് സമര്‍ പ്പി ച്ച പ്രധാനിയാണ് മുഹമ്മദ്ബ്‌നുഅബീബക്ര്‍ റശീദുല്‍ബഗ്ദാദി(റ). അറബി അക്ഷരമാലയിലെ മുഴുവവന്‍ അക്ഷരങ്ങളിലും സ്‌നേഹം വഴിഞ്ഞൊഴുകുന്ന പ്രവാചകാനുരാഗ വരികള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധമായ വരികളാണ് അല്‍ഖസ്വീദതുല്‍വിത്‌രിയ്യ. ഈസമാഹാര ത്തില്‍ അദ്ദേഹ ത്തിന് മദീനയിലെ ത്താനുള്ള ഉല്‍ക്കടമായ ആഗ്രഹവും എ ത്താന്‍കഴിയാ ത്തതിലുള്ള പരിഭവവും പങ്ക് വെക്കുന്നുണ്ടദ്ദേഹം. തന്റെ പാപ പങ്കിലമായ ജീവിതമാണോ മദീന കണ്ട് കുളിരണിയാനുള്ള തടസ്സമെന്ന പരിതപിക്കലും ആ വരികളിലൂടെവ്യക്തമാണ്.സുല്‍ത്വാനുല്‍ആരിഫീന്‍ അഹ്മദുല്‍കബീരിര്‍റിഫാഈ(റ) യുടെ ജീവിത ത്തിലെഅനര്‍ഘ നിമിഷമായി രേഖ െപ്പട്ടു കിടക്കുന്നത് റൗളയുടെ ചാര ത്ത് വന്ന് മു ത്ത് നബിയുടെകൈ ചുംബി ച്ച രംഗമാണ്. അന്നേരം അദ്ദേഹം ആലപി ച്ച വരികളില്‍ തന്നെ മദീനയോടുള്ള,അവിടെ കിടക്കുന്ന തന്റെ ഹബീബിനോടുള്ള ഇശ്ഖ് നമുക്ക് ബോധ്യമാകും. 'അങ്ങയില്‍നിന്ന് വിദൂര ത്ത് നില്‍ക്കുന്ന ഘട്ടങ്ങളില്‍ ഞാന്‍ എന്റെ ആത്മാവിനെ പറഞ്ഞയക്കാറുണ്ടെന്നുംഎനിക്ക് പകരം മദീനയുടെ മണ്ണില്‍ വന്ന് എന്റെ ആത്മാവ് ചുംബനമര്‍പ്പിക്കാറുണ്ടെന്നും'മഹാനവര്‍കള്‍ സ േന്താഷം പങ്കുവെ ച്ചിട്ടുണ്ട്.മദീനയിലെ മണ്ണിനോളം ശ്രേഷ്ഠതയുള്ള മറ്റൊരു സുഗന്ധം പോലും ഭൂമിലോക ത്തില്ലെന്ന് ഫാത്വിമബീബി പറഞ്ഞത് പോലെ പിന്‍കാല മഹ ത്തുക്കളും അവരുടെ ഗ്രന്ഥങ്ങളിലും രേഖ െപ്പടു ത്തിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ ഖസ്വീദതുല്‍ബുര്‍ദയുടെ രചയിതാവ് ഇമാംബൂസ്വീരി(റ) ന്റെ ഖസ്വീദയിലെ ഒരു വരി ഈ അര്‍ത്ഥം സൂചി പ്പിക്കുന്നതാണ്. അദ്ദേഹം പറയുന്നു: ''ഹബീബിന്റെ ശരീരം ഒട്ടിനില്‍ക്കുന്ന മണ്ണിനോളം സുഗന്ധപൂരിതമായ മറ്റൊന്നില്ല.അത് വാസനിക്കുന്നവനും പുരട്ടുന്നവനും വിജയം സുനിശ്ചിതമാണ്''.മദീനയിലെ മണ്ണ് വലിയ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്ന് അനുഭവ ത്തിലൂടെ മനസ്സിലാക്കിയ പണ്ഡിതരുണ്ട്. ഇമാം സുര്‍ഖാനി(റ) പറയുന്നു: ''മദീനിലെ മണ്ണ് വെള്ളപ്പാണ്ട്,
കുഷ്ഠം തുടങ്ങിയ വലിയ രോഗങ്ങള്‍ക്കും മറ്റു സര്‍വ്വ രോഗങ്ങള്‍ക്കും മരുന്നാണെന്നത് മദീനയുടെ വലിയ പ്രത്യേകതാണ്.'' എന്നാല്‍ പരീക്ഷണാടിസ്ഥാന ത്തിലോ, വിശ്വാസമില്ലാതയോ അത് ഉപയോഗി ച്ചാലും, മഹത്വം നിഷേധി ച്ചു സേവി ച്ചാലും ഫലം ചെയ്യില്ലെന്ന് പണ്ഡിതര്‍ അടിവരയിട്ട് പറയുന്നുണ്ട്.ഇബ്‌നുജമാഅ(റ) പറയുന്നു: ''ഹിജ്‌റ വര്‍ഷം 771ല്‍ ഹജ്ജിന് പുറ െപ്പട്ട ഇബ്‌നുമര്‍ഹലില്‍മഖ്ദിസി എന്നവര്‍ മദീനയിലെ ത്തിയ േപ്പാള്‍ ഒരു ഹദീസ് പണ്ഡിതന്‍ ഇങ്ങനെ പറയുന്നത് ശ്രവിക്കാനിടയായി. അദ്ദേഹം പറയുന്നു: ശരീര ത്തില്‍ വെള്ള നിറ ത്തില്‍ അടയാളങ്ങളുണ്ടായിരുന്ന ഒരു മനുഷ്യന്‍ മദീനയിലെ ത്തിയ സമയം അ ത്താഴനേരം ജന്നതുല്‍ബഖീഇല്‍ ചെന്ന് തന്റെ ശരീര ത്തില്‍ ആകമാനം അവിടു െത്ത മണ്ണ് പുരട്ടുകയും അത് കാരണംആ രോഗം ശമനമാവുകയും ചെയ്തു''. ഇബ്‌നുമര്‍ഹല്‍(റ) ന് തന്നെ തന്റെ ശരീര ത്തിലുണ്ടായിരുന്ന ചില അടയാളങ്ങള്‍ ബഖീഇലെ മണ്ണും റൗളയുടെ ഭാഗ ത്തുള്ള പൊടിയും ഉപയോഗി ച്ച കാരണം മാഞ്ഞുപോയ അനുഭവം ചരിത്ര രേഖകളില്‍ കാണാം. ഇന്നും ആയാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ടെന്നും പിന്‍ഗാമികളായ മഹ ത്തുക്കള്‍ക്ക്  തങ്ങളുടെ മുന്‍ഗാമികളില്‍ നിന്ന് ആ കാര്യം അറിയാന്‍ സാധി ച്ചിട്ടുണ്ടെന്നും ഇമാം സുംഹൂദി(റ) ഉദ്ധരി ച്ചിട്ടുണ്ട്.മദീനാസന്ദര്‍ശന ത്തിനായി പുറ െപ്പട്ട അബുല്‍ഫള്‌ലില്‍ജൗഹരി(റ) മദീനാ അതിര്‍ ത്തിയിലെ ത്തി മദീനയിലെ വീടുകളും മരങ്ങളും കാണാന്‍ തുടങ്ങിയ േപ്പാള്‍ തന്നെ താന്‍ സഞ്ചരി ച്ചിരിന്ന വാഹന പ്പുറ ത്ത് നിന്നറങ്ങി. പിന്നീട് കരഞ്ഞു കലങ്ങിയ കണ്ണുമായി കാല്‍ നടയായിട്ടാണ് സഞ്ചരി ച്ചത്.റൗളാസിയാറതിന് പുറ െപ്പടുന്നവര്‍ പാലിക്കേണ്ട മര്യാദകള്‍ വിശദീകരിക്കുന്നിട ത്ത്മദീനയുടെ ആദ്യാടയാളങ്ങള്‍ കാണുമ്പോള്‍ തന്നെ സ്വലാതുകള്‍ ചൊല്ലി ത്തുടങ്ങുവാനുംമദീനയോട് അടുക്കു േന്താറും സ്വലാ ത്ത് അധികരി പ്പി ച്ചു കൊണ്ടേയിരിക്കണമെന്നും പണ്ഡിതര്‍ വിശദീകരിക്കുന്നു. അത് പോലെ മദീന നിവാസികളെ, അവിട െത്ത പണ്ഡിതര്‍, സാദാ ത്തുക്കള്‍, സേവകര്‍, തുടങ്ങി സര്‍വ്വരേയും മദീനക്കാരാണെന്ന പ്രത്യേക പരിഗണന നല്‍കിആദരിക്കുകയും സ്‌നേഹ വാത്സല്യ േത്താടെ വര്‍ ത്തിക്കുകയും ചെയ്യണമെന്നും അവര്‍ പഠി പ്പിക്കുന്നു.ഇമാം ഇശ്ബീലി(റ) പറയുന്നു: ''മദീനയുടെ മണ്ണ് സുഗന്ധ പൂരിതമാണ്. അത്ര േത്താളംസുഗന്ധമുള്ള ഒരു വസ്തുവും എനിക്ക് പരിചയമില്ല. ഇത് ഏറെ അത്ഭുതകരം തന്നെ!!''.എന്നാല്‍ ഈ വാക്ക് ഉദ്ധരി ച്ച് അബ്ദുല്‍ഹഖിദ്ദഹ്‌ലവി(റ) പറയുന്നു: ''മദീനയുടെ മണ്ണിനോളംസുഗന്ധം നല്‍കുന്ന മറ്റൊരു വസ്തുവില്ലെന്നും അത് ഏറെ അത്ഭുതമാണെന്നും പറയുന്നതാണ് ഏറെ ആശ്ചര്യകരവും അത്ഭുതവും. കാരണം മദീനയിലെ മണ്ണ് തന്നെയാണ് ഏറെസുഗന്ധ പൂരിതമാവേണ്ടത്''. അദ്ദേഹം തന്നെ പറയുന്നു: ''നീ മദീനയില്‍ ചെല്ലുകയാണെങ്കില്‍ ഫര്‍ളായ കര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിയുള്ള സമയം മുഴുവന്‍ ആ മദീനയുടെ നായകന് സ്വലാ ത്ത് ചൊല്ലാന്‍ വിനിയോഗിക്കണമെന്ന് എന്റെ ഗുരുനാഥനായ അബ്ദുല്‍ വഹാബില്‍ മു ത്തഖീ ഉപദേശിക്കാറുണ്ടായിരുന്നു. ചുരുങ്ങിയത് ഓരോ ദിവസവും ആയിരം സ്വലാതെങ്കിലും നീ ചൊല്ലി ത്തീര്‍ക്കണം എന്നും അവിടന്ന് നിര്‍ദേശി ച്ചിരുന്നു''.ചുരുക്ക ത്തില്‍; മദീനയെ പ്രണയി ച്ചവരാണ് നമ്മുടെ മുന്‍ഗാമികള്‍. ജീവിതം മുഴുവന്‍മു ത്ത് ഹബീബിനോടും അവിടുന്ന് അഭയം പ്രാപിച്ച, വഴിനടന്ന, ആ മണ്ണിനോടും സ്‌നേഹംവരി ച്ചവരാണവര്‍. അവിടമൊന്നണയാനും, റൗളയില്‍ ചെല്ലാനും സലാം പറഞ്ഞു സായൂജ്യമടയാനും അവരേറെ കൊതി ച്ചു. മദീനയോടുള്ള സ്‌നേഹം അത് വിശ്വാസപൂര്‍ ത്തീകരണത്തിന്റെ ഭാഗമാകുമെന്നതില്‍ സന്ദേഹിക്കേണ്ടതില്ല. അത് കൊണ്ട് നമുക്കും മടങ്ങാം മു ത്ത്‌നബിയുടെ മണ്ണിലേക്ക്. ഭൂമിയിലെ പറുദീസയിലേക്ക്, പരിശുദ്ധ മദീനതുല്‍ മുനവ്വറയിലേക്ക്....നാഥാ നീ തുണയേകണേ.... ആമീന്‍.


 അവലംബങ്ങള്‍:1 സുബുലുല്‍ഹുദാ വര്‍റശാദ് ഫീ സീറതി ഖൈരില്‍ഇബാദ് - മുഹമ്മദ് ബ്‌നു യൂസുഫ്അശ്ശാമീ.
2 വഫാഉല്‍വഫാ ബി അഖ്ബാരി ദാരില്‍മുസ്ത്വഫാ- അലിയ്യുബ്‌നുഅഹ്മദ് അസ്സുംഹൂദി.
3 ശര്‍ഹുല്‍അല്ലാമ ത്തിസ്സുര്‍ഖാനി അലല്‍മവാഹിബില്ലദുന്നിയ്യ- ഇമാം സുര്‍ഖാനി(റ).
4 അ ത്തുഹ്ഫതുല്ലത്വീഫ ഫീ താരീഖില്‍ മദീനതിശ്ശരീഫ - അബ്ദുറഹിമാന്‍ അസ്സഖാവി.
5 അ ത്തുഹ്ഫതുസ്സകിയ ഫീ ഫളാഇലില്‍ മദീനതിന്നബവിയ്യ - ഡോ. അബ്ദുറഹിമാന്‍അബ്ദുല്‍ഹമീദില്‍ ബര്‍റ്.

Post a Comment

Previous Post Next Post